വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ട് കോവിഡിനെതിരെ സിനിമയെടുത്തു; നടൻ കോവിഡ് ബാധിച്ചു മരിച്ചു

ഡ്രൈവർ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയത്താണ് അദ്ദേഹം കോവിഡ് ബോധവൽക്കരണവുമായി രം​ഗത്തെത്തിയത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ടൻ തെരാജ് കുമാർ കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ അരിമ്പൂർ കൈപ്പിള്ളി സ്വദേശി തെരാജ് കുമാറാണ് മരിച്ചത്. നാടക നടനും ചിത്രകാരനും മിമിക്രി കലാകാരനും  ഓടക്കുഴൽ വാദകനും മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു. കോവിഡിനെതിരെയുള്ള തെരാജിന്റെ ഷോർട്ട്ഫിലിമും ശ്രദ്ധേയമായിരുന്നു. 

കുമ്പസാരം എന്ന ലഘുചിത്രം എടുത്തത് സ്വന്തം വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ടായിരുന്നു. ഡ്രൈവർ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയത്താണ് അദ്ദേഹം കോവിഡ് ബോധവൽക്കരണവുമായി രം​ഗത്തെത്തിയത്. രചനയും സംഭാഷണവും പശ്ചാത്തലസംഗീതവും നിർമാണവും  സംവിധാനവുമെല്ലാം തെരാജ്  കുമാർ തന്നെയായിരുന്നു. ഭാര്യ ധന്യയാണ് ഷോർട്ട്ഫിലിം ഫോണിൽ ചിത്രീകരിച്ചത്. 

കഴിഞ്ഞ മാസമാണ് തെരാജിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ്  ദേദമായി  ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടർന്ന് തെരാജിനെ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയ ബാധിച്ചു. വൃക്കകളും തകരാറിലായി. നാലു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ചയായിരുന്നു മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com