സംയുക്ത മേനോന്റെ 'എരിഡ' ആമസോൺ പ്രൈമിൽ, റിലീസ് തിയതി പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 12:49 PM  |  

Last Updated: 25th October 2021 12:49 PM  |   A+A-   |  

erida release date

ഫയല്‍ ചിത്രം

 

സംയുക്ത മേനോൻ നായികയാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ ഒടിടി റിലീസിന്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് ചെയ്യുക. ഈ മാസം 28നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ​ചിത്രത്തിൻഫെ പോസ്റ്ററുകളെല്ലാം നേരത്തെ സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു. 

യവന മിത്തോളജിയുടെ പശ്ചാത്തലത്തിലെ ത്രില്ലർ മൂവി

എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'എരിഡ'. നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

വി കെ പ്രകാശിന്റെ ട്രെന്‍ഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും എരിഡയ്ക്കുണ്ട്.   എസ് ലോകനാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കഥ, തിരക്കഥ, സംഭാഷണം വൈ വി രാജേഷ്. എഡിറ്റര്‍ സുരേഷ് അരസ്, സംഗീതം അഭിജിത്ത് ഷൈലനാഥ്, പരസ്യകല ജയറാം പോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍.