1.3 കോടി ഫോളോവേഴ്സ്, ഇൻസ്റ്റ​ഗ്രാമിൽ റെക്കോർഡിട്ട് അല്ലു അർജുൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st September 2021 11:18 AM  |  

Last Updated: 01st September 2021 11:24 AM  |   A+A-   |  

allu_arjun instagram

ചിത്രം: ഫേയ്സ്ബുക്ക്

 

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. കേരളത്തിൽ പോലും താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലും തന്റെ ആരാധകരുടെ ശക്തി തെളിയിച്ചിരിക്കുകയാണ് അല്ലു അർജുൻ. 1 കോടി 30 ലക്ഷം ഫോളോവേഴ്സുമായി ഇൻസ്റ്റ​ഗ്രാമിൽ പുത്തൻ റെക്കോഡിട്ടിരിക്കുകയാണ് താരം. 

താരം തന്നെയാണ് 13 മില്യൺ ഫോളോവേഴ്സിൽ എത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ ഫോളോവേഴ്സ് 13 മില്യൺ കടക്കുന്ന ആദ്യത്തെ സൗത്ത് ഇന്ത്യന്‍ സിനിമ താരമായിരിക്കുകയാണ് അല്ലു അർജുൻ. യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അല്ലു അര്‍ജുന്റെ പിന്നില്‍ രണ്ടാമത്. 12.9 മില്യണാണ് വിജയ് ദേവരക്കൊണ്ടയുടെ ഫോളോവേഴ്സ്. 

കഴിഞ്ഞ വർഷം റിലീസ് ചെയ്ത അല വൈകുണ്ഠപുരമുലൂ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തോടെയാണ് അല്ലു അർജുന്റെ ഫാൻപവർ കൂടുന്നത്. ബി​ഗ് ബജറ്റ് ചിത്രം പുഷ്പയാണ് ഇനി റിലീസാവാനുള്ളത്. രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്.