'വാരിയംകുന്നന്‍' രണ്ടു ഭാഗങ്ങളിലായി; പുതിയ അണിയറ പ്രവര്‍ത്തകര്‍

'വാരിയംകുന്നന്‍' രണ്ടു ഭാഗങ്ങളിലായി; പുതിയ അണിയറ പ്രവര്‍ത്തകര്‍
പൃഥിരാജും ആഷിഖ് അബുവും പിന്‍മാറിയതു ദൗര്‍ഭാഗ്യകരമെന്നു നിര്‍മാതാക്കള്‍/ഫയല്‍ 
പൃഥിരാജും ആഷിഖ് അബുവും പിന്‍മാറിയതു ദൗര്‍ഭാഗ്യകരമെന്നു നിര്‍മാതാക്കള്‍/ഫയല്‍ 

കൊച്ചി: മാപ്പിള ലഹളയുടെ നായകന്‍ വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയില്‍നിന്നു സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയെങ്കിലും ചിത്രവുമായി മുന്നോട്ടുപോവുമെന്ന് നിര്‍മാതാക്കളായ കോംപസ് മുവീസ്. സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കുമെന്നും അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും കോംപസ് മുവീസ് അറിയിച്ചു.

വാരിയംകുന്നന്‍ എന്ന സിനിമ ഏറ്റവും മികച്ച കലാമികവോടെ ആഗോള സിനിമാ ലോകത്ത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കോംപസ് മുവീസ് പ്രസ്താവനയില്‍ പറയുന്നു. വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അത് അര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കും. 

സിനിമയുടെ അണിയറപ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെപ്പറ്റിക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. 

നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറിയതെന്നാണ് വാര്‍ത്തകള്‍ വന്നത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖും പൃഥ്വിയും ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നത്.

വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന് പകരമായാണ് പൃഥ്വിരാജ് ആഷിക് അബുവിന്റെ തന്നെ നീല വെളിച്ചത്തിന് ഡേറ്റ് കൊടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com