1921 വീണ്ടും കണ്ടു, ഇനി ഒരു വാരിയംകുന്നൻ ആവശ്യമില്ല; ഒമർ ലുലു

"1921" കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല
1921 പോസ്റ്റർ, ഒമർ ലുലു/ ഫേയ്സ്ബുക്ക്
1921 പോസ്റ്റർ, ഒമർ ലുലു/ ഫേയ്സ്ബുക്ക്

വാരിയൻകുന്നൻ സിനിമയിൽ നിന്നു നടി പൃഥ്വിരാജും സംവിധായകൻ ആഷിഖ് അബുവും പിന്മാറിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. സംവിധായകൻ ഒമർ ലുലുവും പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. ബാബു ആന്റണിയെ വച്ച് സിനിമ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ മമ്മൂട്ടി നായകനായി എത്തിയ 1921 സിനിമ കണ്ടപ്പോൾ തന്റെ അഭിപ്രായം മാറിയെന്നാണ് ഒമർ പറയുന്നത്.  ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ലെന്ന് 1921 കണ്ടപ്പോൾ മനസിലായി എന്നാണ് അദ്ദേഹം കുറിച്ചത്. വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ചിത്രത്തിൽ പറഞ്ഞിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ആർക്കും പറയാനാവില്ലെന്നുമാണ് ഫേയ്സ്ബുക്കിൽ കുറിച്ചത്. 

ഒമർ ലുലുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ  പോസ്റ്റ്‌ കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ ദാമോദരൻ മാഷിന്റെ സ്ക്രിപ്പ്റ്റിൽ ശശ്ശി സാർ സംവിധാനം ചെയ്ത "1921" കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.ദാമോദരൻ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി "1921"ൽ പറഞ്ഞട്ടുണ്ട്.ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല.കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും പോസ്റ്റ്‌ കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com