'മിന്നൽ മുരളി' നെറ്റ്ഫ്ളിക്സിലൂടെ ഒടിടി റിലീസിന്, പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്നു പുറത്തുവന്ന ഒരു ട്വീറ്റാണ് അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്
മിന്നൽ മുരളിയിൽ ടൊവിനോ തോമസ്/ ഫേയ്സ്ബുക്ക്
മിന്നൽ മുരളിയിൽ ടൊവിനോ തോമസ്/ ഫേയ്സ്ബുക്ക്

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നൽ മുരളി. മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. നാളെ ചിത്രത്തിന്റെ ഡയറക്ട് ഒടിടി റിലീസിനെക്കുറിച്ച് ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്നു പുറത്തുവന്ന ഒരു ട്വീറ്റാണ് അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. 'ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും' എന്നായിരുന്നു ട്വീറ്റ്.  ഒപ്പം വേഗത്തെ സൂചിപ്പിക്കുന്ന രണ്ട് സ്മൈലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമെത്തിയ 'മിന്നല്‍ മുരളി' ടീസറില്‍ അവതരിപ്പിക്കപ്പെട്ട 'വേഗം' എന്ന ഘടകത്തെക്കുറിച്ചാണ് നെറ്റ്ഫ്ളിക്സ് പറയാതെ പറയുന്നതെന്നാണ് ആരാധകരില്‍ പലരുടെയും വിലയിരുത്തല്‍.

അതിനു പിന്നാലെ ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ഉൾപ്പടെയുള്ളവയുടെ ട്വിറ്ററിലും ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് റിപ്പോർട്ടുകൾ വന്നു. മിന്നല്‍ മുരളിയുടെ നെറ്റ്ഫ്ളിക്സ് റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് ലെറ്റ്സ് ഒടിടി ഗ്ലോബല്‍ കുറിച്ചത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് റിപ്പോർട്ടുകൾ. 

'മിന്നല്‍ മുരളി'യുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. തിയറ്റർ റിലീസിന് പിന്നാലെയാവും ഒടിടിയിൽ എത്തുക എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.  ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള നേരത്തെ അറിയിച്ചിരുന്നു. കളയുടെ മികച്ച വിജയമാണ് മിന്നൽ മുരളിക്ക് സഹായമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com