'ഓരോ മൂന്നു മിനിറ്റിലും ഭക്ഷണം കഴിക്കും, എന്നാല്‍ എനിക്ക് കുറച്ചുപോലും തരില്ല'; ദീപിക പദുക്കോണിനെക്കുറിച്ച് ബിഗ് ബിയുടെ പരാതി

പികയുടെ ഭക്ഷണ പ്രിയത്തെക്കുറിച്ചാണ് ബിഗ് ബി വാചാലനായത്
അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ/ ഫേയ്സ്ബുക്ക്
അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ/ ഫേയ്സ്ബുക്ക്

സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് അമിതാഭ് ബച്ചനും ദീപിക പദുക്കോണും. ഇരുവരും ഒന്നിച്ച പിക്കു മികച്ച വിജയമാണ് നേടിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ദീപികയുടെ ഭക്ഷണ പ്രിയത്തെക്കുറിച്ചാണ് ബിഗ് ബി വാചാലനായത്. കോന്‍ ബനേകാ ക്രോര്‍പതിയില്‍ ദീപിക പദുക്കോണ്‍ അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു രസകരമായ സംഭാഷണം.

ദീപിക എത്ര വലിയ ഭക്ഷണപ്രിയ ആണെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. സാധാരണ മനുഷ്യന്മാര്‍ മൂന്നു നേരമാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ദീപിക മൂന്നു മിനിറ്റില്‍ ഭക്ഷണം കഴിക്കുന്നതിനാണ് ഞാന്‍ സാക്ഷിയായത്. എല്ലാ മൂന്നു മിനിറ്റിലും ഒരു പാത്രം ഭക്ഷണം ദീപികയുടെ കയ്യിലുണ്ടാകും. എന്നാല്‍ ഒരിക്കലും എനിക്കു കുറച്ചു വേണോ എന്നുപോലും ചോദിച്ചില്ല- അമിതാഭ് ബച്ചന്‍ പറഞ്ഞു. രസകരമായിട്ടാണ് ഇതിന് ദീപിക മറുപടി പറഞ്ഞത്. ഞാന്‍ എന്റെ പാത്രം തുറക്കുമ്പോഴെല്ലാം ആമിത് ജീ എന്റെ അടുത്തുവന്നു എന്താണ് ഞാന്‍ കഴിക്കുന്നതെന്ന് വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു എന്നാണ് താരം പറഞ്ഞത്. ഈ ഷോയില്‍ നുണ പറയാന്‍ പറ്റില്ലെന്നായിരുന്നു ഇതിനോടുള്ള ബിഗ് ബിയുടെ പ്രതികരണം. 

2015ലാണ് പികു റിലീസായത്. ഇരുവര്‍ക്കുമൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അമിതാഭ് ബച്ചനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ്. ദി ഇന്റേണ്‍ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com