ഖുറേഷി അബ്രാമിന്റെ കണ്ണടയുംവെച്ച് പൃഥ്വിരാജിന്റെ ഡ്രൈവിങ്; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2021 03:19 PM  |  

Last Updated: 12th September 2021 03:19 PM  |   A+A-   |  

prithviraj_glass

 

ഴിഞ്ഞ ദിവസമാണ് തന്റെ പ്രിയ സംവിധായകൻ പൃഥ്വിരാജിന് മോഹൻലാൽ അടിപൊളി സമ്മാനം നൽകുന്നത്. ആഡംബര കൂളി​ഗ് ​ഗ്ലാസായിരുന്നു സമ്മാനം. മോഹൻലാലിന് നന്ദി പറഞ്ഞുകൊണ്ടുള്ള പൃഥ്വിരാജിന്റെ കുറിപ്പും വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഖുറേഷി അബ്രഹാമിന്റെ കണ്ണടയും വച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ റോഡ് ട്രിപ്പാണ്. 

പ്രമുഖ വ്യവസായിയും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ സമീർ ഹംസയാണ് വിഡിയോ പങ്കുവെച്ചത്. സമീർ ഹംസയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര ചെയ്യുന്ന പൃഥ്വിയാണ് വിഡിയോയിൽ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameer Hamsa (@sameer_hamsa)

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ നൽകിയ ആഡംബര സമ്മാനത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ഖുറേഷി അബ്രാം, നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍’ എന്ന കുറിപ്പോടെയാണ് കണ്ണടയുടെ ചിത്രം താരം പങ്കുവച്ചത്. ലൂസിഫർ സിനിമയുടെ ക്ലൈമാക്സ് രംഗത്ത് മോഹൻലാൽ ധരിക്കുന്നത് ഇതേ ബ്രാന്‍ഡ് കണ്ണടയാണ്. കണ്ണടയുടെ വിലയെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നുണ്ട്. ഏതാണ്ട് ഒന്നരലക്ഷത്തിനടുത്താണ് ഇതിന്റെ വിലയെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.