'ഈ കപ്പൽ കൊടുങ്കാറ്റിൽ‌ ഉലയില്ല സാർ, ഇതിനൊരു കപ്പിത്താനുണ്ട്'; മുഖ്യമന്ത്രിയാവാൻ താൽപ്പര്യമുള്ള സ്ത്രീയെ തേടി 'ന്നാ താൻ കേസ് കൊട് '

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസിദ്ധമായ സഭയിലെ ഡയലോഗിനൊപ്പമായിരുന്നു പോസ്റ്റർ
രതീഷിനും സന്തോഷ് ടി കുരുവിളയ്ക്കുമൊപ്പം കുഞ്ചാക്കോ ബോബൻ/ ഫേയ്സ്ബുക്ക്
രതീഷിനും സന്തോഷ് ടി കുരുവിളയ്ക്കുമൊപ്പം കുഞ്ചാക്കോ ബോബൻ/ ഫേയ്സ്ബുക്ക്

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. ചിത്രത്തിലേക്ക് പുതമുഖങ്ങളെ തേടി നിരവധി പോസ്റ്ററുകളാണ് പുറത്തുവരുന്നത്. ഇപ്പോൾ വനിതാ മുഖ്യമന്ത്രിയെ തേടിക്കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് വൈറലാവുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസിദ്ധമായ സഭയിലെ ഡയലോഗിനൊപ്പമായിരുന്നു പോസ്റ്റർ. 

‘ഈ കപ്പൽ കൊടുങ്കാറ്റിൽ‌ ഉലയില്ല സാർ. കാരണം ഇതിെനാരു കപ്പിത്താനുണ്ട്... മുഖ്യമന്ത്രിയാവാൻ താൽപര്യമുള്ള സ്ത്രീയാണോ?’ എന്നായിരുന്നു ചോദ്യം. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ളവരിൽ നിന്നാണ് വനിതാ മുഖ്യമന്ത്രിയെ തേടുന്നത്. സെൽഫ് ഇൻട്രൊഡക്ഷൻ വിഡിയോയും കളർ ഫോട്ടോയും സഹിതമാണ് താൽപ്പര്യമുള്ളവർ അയക്കേണ്ടത്. എന്തായാലും സോഷ്യൽ മീ‍ഡിയയിൽ ഹിറ്റാവുകയാണ് കാസ്റ്റിങ് കോൾ. ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com