ഇന്ത്യയിൽ ആദ്യം, എല്ലാ ഭാഷകളിലും; 'നീല രാത്രി'യുമായി അശോക് നായർ

മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യർ,ഹിമ ശങ്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ന്ത്യയിലെ എല്ലാ ഭാഷകളിലുമായി ഒരു സിനിമ വരുന്നു. സംവിധായകൻ അശോക് നായരാണ് പുത്തൻ പരീക്ഷണവുമായി എത്തുന്നത്. നീല രാത്രി എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രമാണ് രാജ്യത്തെ എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കും. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ചിത്രം നിർമിക്കുന്നത്. 

മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യർ,ഹിമ ശങ്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. റ്റൂ ടെൻ എന്റർടെയ്ൻമെന്റ്സ്, ഡബ്ളിയു ജെ പ്രൊഡക്‌ഷൻസ് എന്നീ ബാനറിൽ അനൂപ് വേണുഗോപാൽ, ജോബി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത് നിർവഹിക്കുന്നു. എഡിറ്റർ-സണ്ണി ജേക്കബ്, കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടർ-സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ, വിഎഫ്എക്സ് അരുൺ ലാൽ പോംപ്പി. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com