'പൊന്ന് പോലത്തെ ഹൃദയം', വിജയ് സേതുപതിക്കൊപ്പം ശ്രീശാന്ത്; പുതിയ ചിത്രം?

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ടന്‍ വിജയ് സേതുപതിയെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത. സ്വര്‍ണ്ണം പോലത്തെ ഹൃദയമുള്ള മനുഷന്‍ എന്നാണ് ശ്രീശാന്ത് വിജയ് യെ വിശേഷിപ്പിച്ചത്. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍.  

വിജയ് യെ പരിചയപ്പെടാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തമിഴ് സിനിമ, ഷൂട്ടിങ് തുടങ്ങിയ ഹാഷ്ടാഗുകളാണ് താരം ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുകയാണോ എന്ന ചോദ്യവുമായി ആരാധകരും എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com