രാധികയുടെ ആറാം ചരമവാർഷികം, ഒന്നിച്ച് പാടി കുടുംബത്തിലെ രണ്ട് തലമുറക്കാർ; 'ദി ഫാമിലി മെഡ്ലി'

മായാമഞ്ചലിൽ, പള്ളിത്തേരുണ്ടോ, കുഴലൂതും പൂന്തെന്നലേ, സ്വർഗങ്ങൾ സ്വപ്നം കാണും എന്നീ പാട്ടുകളാണ് ഇവർ ആലപിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ന്തരിച്ച ഗായിക രാധിക തിലകിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സംഗീതസമർപ്പണവുമായ് ഒന്നിച്ച് കുടുംബം. രാധികയുടെ അടുത്ത ബന്ധുക്കളായ സുജാത മോഹൻ, മകൾ ശ്വേത, ജി വേണുഗോപാൽ, മകൻ അരവിന്ദ്, രാധികയുടെ മകൾ ദേവിക എന്നിവരാണ് മെഡ്‌ലിയുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മായാമഞ്ചലിൽ, പള്ളിത്തേരുണ്ടോ, കുഴലൂതും പൂന്തെന്നലേ, സ്വർഗങ്ങൾ സ്വപ്നം കാണും എന്നീ പാട്ടുകളാണ് ദി ഫാമിലി മെഡ്ലി ഇവർ ആലപിച്ചത്. 

‘മായാമഞ്ചലിൽ’ എന്ന ഗാനം ‘ഒറ്റയാൾപ്പട്ടാള’ത്തിലൂടെ രാധികയുടെയും വേണുഗോപാലിന്റെയും ആലാപനം കൊണ്ട് ഏറെ ശ്രദ്ധേയമായതാണ്. മറ്റുള്ളവയെല്ലാം വേണുഗോപാലും സുജാതയും ചേർന്നാണ് സിനിമയിൽ ആലപിച്ചത്. ഞങ്ങളുടെ സംഗീതകുടുംബത്തിലെ രണ്ട് തലമുറയിൽ നിന്നുള്ള അഞ്ച് പാട്ടുകാർ ആദ്യമായി ഒരു വേദിയിൽ ഒത്ത് ചേരുന്നു എന്നാണ് ഇതേക്കുറിച്ച് വേണു​ഗോപാൽ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com