ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടി, കെണിയിലാക്കിയത് ലീന മരിയ പോൾ 

ജാക്വിലിനെ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ 200 കോടിയുടെ തട്ടിപ്പ് കേസിൽ കുടുക്കിയത് ലീന മരിയ പോൾ. ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ലീനയും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാനായി ജാക്വിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു. എന്നാൽ നടി ഹാജരായില്ല.

രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് കേസിലെ മുഖ്യപ്രതി സുകേഷ് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ജാക്വിലിനും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ഇതേക്കുറിച്ച് അറിയാനായി ജാക്വിലിനെ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com