ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'മുറിവുണങ്ങുന്ന കാലമാണ്, ഞാൻ ഇവിടെ തന്നെയുണ്ട്'; വിവാദങ്ങൾക്കു പിന്നാലെ വിൽ സ്മിത്തിന്റെ ഭാര്യ ജേഡ്

ജേഡിനെക്കുറിച്ചുള്ള അവതാരകൻ ക്രിസ് റോക്കിന്റെ തമാശ വിൽ സ്മിത്തിനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്റ്റേജിൽ കയറി ക്രിസിന്റെ മുഖത്ത് അടിച്ചു

സ്കാർ പുരസ്കാര നിശയിലെ വിവാദ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഹോളിവുഡ് നടൻ വിൽ സ്മിത്തിന്റെ ഭാര്യ ജേഡ് പിങ്കറ്റ് സ്മിത്ത്. സംഭവത്തെക്കുറിച്ച് എടുത്ത പറയാതെ രണ്ടു വരി കുറിപ്പാണ് ജേഡ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ‘ഇത് മുറിവുണങ്ങുന്ന കാലമാണ്. ഞാൻ ഇവിടെ തന്നെയുണ്ട്. ’ എന്നയിരുന്നു ജേഡിന്റെ കുറിപ്പ്. സ്നേഹത്തിന്റെ ഹൃദയ ചിഹ്നങ്ങളും കൂപ്പുകൈ ഇമോജിയും കുറിപ്പിനൊപ്പം പങ്കുവച്ചു. 

കഴിഞ്ഞ ദിവസം നടന്ന ഒസ്കർ പരസ്കാര നിശയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ജേഡിനെക്കുറിച്ചുള്ള അവതാരകൻ ക്രിസ് റോക്കിന്റെ തമാശ വിൽ സ്മിത്തിനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്റ്റേജിൽ കയറി ക്രിസിന്റെ മുഖത്ത് അടിച്ചു. ഇതേപ്പറ്റി യാതൊരു പരാമർശവും ജെഡ് നടത്തിയില്ലെങ്കിലും. സംഭവം ജെഡിനെ വേദനിപ്പിച്ചു എന്നു തന്നെയാണ് പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

ജേഡ് പിങ്കറ്റ് സ്മിത്തിന്റെ ഭാര്യ തല മുണ്ഡനം ചെയ്തതിനെ പരാമര്‍ശിച്ചായിരുന്നു, കൊമേഡിയന്‍ കൂടിയായ ക്രിസ് റോക്കിന്റെ 'തമാശ'. ജേഡ്, രോഗം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന കാര്യം റോക്ക് പരിഗണിച്ചേയില്ല. ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍ അലോപീസിയ എന്ന രോഗാവസ്ഥ മൂലമാണ് ജേഡ് തല മുണ്ഡനം ചെയ്തത്. ഒരാളുടെ രോഗപ്രതിരോധ വ്യവസ്ഥ അയാളുടെ തന്ന ഏതെങ്കിലും ശരീര ഭാഗത്തെ ആക്രമിക്കുന്ന സ്ഥിതി വിശേഷമാണിത്. പലപ്പോഴും മുടിയാണ് ഈ ആക്രമണത്തിനു വിധേയമാവുക. ഫലം, മുടികൊഴിച്ചിലും. ഇതു മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന് നേരത്തെ തന്നെ ജേഡ് വ്യക്തമാക്കിയിട്ടുള്ളതാണ്. 

‘ജെയ്ഡ് ഞാൻ നിന്നെ സ്നേഹിക്കുന്നു. ജിഐ ജേൻ 2വിനായി കാത്തിരിക്കുന്നു’– എന്നായിിരുന്നു ജെയ്ഡിന്റെ മുടിയില്ലാത്ത തലയിൽ നോക്കി ക്രിസിന്റെ ക്രൂരമായ തമാശ. ഇതാണ് ഭർത്താവ് വിൽസ്മിത്തിനെ ചൊടിപ്പിച്ചത്. വിൽസ്മിത്ത് വേദിയിലേക്ക് എത്തി ക്രിസിന്റെ കവിളിൽ അടിക്കുകയായിരുന്നു. ‘നിന്റെ മോശം വായ കൊണ്ട് എന്റെ ഭാര്യയുടെ പേര് ഉച്ചരിക്കരുത്’ എന്നും വിൽസ്മിത്ത് ക്രിസിനോട് പറഞ്ഞു. എന്നാൽ അതിനു പിന്നാലെ മികച്ച നടനുള്ള പുരസ്കാരം വാങ്ങാൻ വേദിയിലെത്തിയ വിൽ സ്മിത്ത് തന്റെ പ്രവർത്തിയിൽ ക്ഷമാപണം നടത്തി. തുടർന്ന് സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹം ക്രിസിനോട് ക്ഷമ ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com