ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ടീസര്‍ പുറത്ത്. പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. അത്യന്തം നിഗൂഡത നിറച്ചുകൊണ്ടാണ് ടീസര്‍ എത്തുന്നത്.
രഞ്ജി പണിക്കര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, ഹന്ന റെജി കോശി തുടങ്ങിയവരേയും ടീസറില്‍ കാണാം. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. കെ ആര്‍ കൃഷ്ണകുമാറാണ് തിരക്കഥ ഒരുക്കുന്നത്. കേരള -തമിഴ്നാട് അതിര്‍ത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കര്‍ക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നതാകുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു.
മോഹന്‍ലിലിനെ നായകനാക്കി എത്തിയ 12ത് മാനിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക