12th മാനിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ട്രെയിലർ പുറത്ത്. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം പൊലീസ് ഇൻവസ്റ്റിഗേറ്റിവ് ത്രില്ലറാണ്. സസ്പെൻസും ദുരൂഹതകളും നിറഞ്ഞു നിൽക്കുന്നതാണ് ട്രെയിലർ. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതിനോടകം 30 ലക്ഷത്തിൽ അധികം പേരാണ് ട്രെയിലർ കണ്ടത്. ചിത്രം നവംബർ 4ന് തീയേറ്ററുകളിൽ.
കേരള - കർണ്ണാടക അതിർത്തിയിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശ്യക്കാരനായ ഒരു പൊലീസ് ഉദ്യോഹഗസ്ഥൻ സ്ഥലംമാറി എത്തുന്നതും. അയാളുടെ ആ സ്വഭാവം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു.
രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നത്. കെ ആർ കൃഷ്ണകുമാറാണ് കൂമന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് "കൂമൻ" നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക