'ഞങ്ങളുടെ കുറുമ്പി പെണ്ണ്', പട്ടുപാവാടയും കുട്ടി ബ്ലൗസുമണിഞ്ഞ് നില; പേളിയുടെയും ശ്രീനിഷിന്റെയും വിഷു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 03:29 PM  |  

Last Updated: 15th April 2022 03:29 PM  |   A+A-   |  

pearly_srinish

ചിത്രം: ഫേയ്സ്ബുക്ക്

 

കൾ നിലക്കൊപ്പം വിഷു ആശംസകളുമായി നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. പട്ടുപാവാടയും കുട്ടി ബ്ലൗസുമണിഞ്ഞാണ് നില. സാരിയായിരുന്നു പേളിയുടെ വേഷം. ശ്രീനിഷ് മുണ്ടും ജുബ്ബയും ആണ് ധരിച്ചത്. 

"എല്ലാ കൂട്ടുകാർക്കും നന്മനിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു. ഒപ്പം സമ്പൽസമൃദ്ധിയാർന്ന ഒരു വർഷം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു". എന്നാണ് മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം പേളി കുറിച്ചിരിക്കുന്നത്. 'ഞങ്ങളുടെ കുറുമ്പി പെണ്ണ്', എന്നാണ് നിലയുടെ ചിത്രങ്ങളെ പേളി വിശേഷിപ്പിക്കുന്നത്. 

റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ടാണ് പേളിയും ശ്രീനിഷും പ്രണയത്തിലായത്. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2021 മാർച്ച് 20നാണ് ഇവർ ജീവിതത്തിലേക്ക് നിലയേ വരവേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ആലിയയുടേത് ഒർഗൻസ സാരി, സിൽക്ക് ഷെർവാണിയിൽ രൺബീർ; 'റാലിയ' വിവാഹ വിശേഷങ്ങൾ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ