നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം; ഉപവാസ സമരവുമായി നടൻ രവീന്ദ്രൻ

അതിജീവിതയ്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപവാസ സമയം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഉപവാസ സമരവുമായി നടൻ രവീന്ദ്രൻ. ഫ്രണ്ട്‍സ് ഓഫ് പി ടി ആൻഡ് നേച്ചറിന്റെ നേതൃത്വത്തിലാണ് ഉപവാസം. നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന പ്രതിഷേധ പരിപാടി അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. അതിജീവിതയ്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപവാസ സമയം.

അഞ്ച് വര്‍ഷം നീണ്ടുനിന്ന ഒരു പോരാട്ടത്തിന്റെ രണ്ടാം ഭാഗമാണ് സമരം എന്നാണ് രവീന്ദ്രൻ പറഞ്ഞത്. നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം നമ്മളെ ആശങ്കപ്പെടുത്തുന്നതാണ്.  അതിജീവിതയ്‍ക്ക് നീതി ലഭിക്കുമോ എന്നുള്ളതാണ് നമ്മള്‍ നോക്കുന്നത്.  ആ നീതിയെ അട്ടിമറിക്കാൻ പ്രവര്‍ത്തിച്ച ആരെല്ലാം, എല്ലാവരും ശിക്ഷിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഉപ്പു തിന്നവര്‍ വെള്ളംകുടിക്കേണ്ടവരാണെന്നും ഇവിടെ യഥാര്‍ഥമായിട്ടുള്ള ന്യായപരമായിട്ടുള്ള നീതി അതിജീവിതയ്‍ക്ക് കിട്ടേണ്ടതാണെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫാദര്‍ വിക്ടറിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി അന്വേഷണസംഘം മൊഴിയെടുത്തു. ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടു എന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്നു വ്യക്തത വരുത്തുകയായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടര്‍ ദിലീപിനെ കണ്ടിരുന്നു. ആഴാകുളം ഐവിഡി സെമിനാരി നടത്തിപ്പുകാരനാണ് ഫാദര്‍ വിക്ടര്‍ എവരിസ്റ്റഡ്. ഫാദര്‍ വിക്ടര്‍ മുഖേനയാണ് ബാലചന്ദ്രകുമാര്‍ പണം കൈപ്പറ്റിയതെന്ന് ദിലീപ് ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com