ലാൽ സിങ് ഛദ്ദ നഷ്ടപ്പെടുത്തരുതെന്ന് ഹൃത്വിക്, ആമിറിനെ പിന്തുണയ്ക്കുന്നവരെയും ബഹിഷ്കരിക്കുമെന്ന് ഭീഷണി; ട്രെൻഡിങ്ങായി ബോയ്കോട്ട് 'വിക്രം വേ​ദ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 06:42 PM  |  

Last Updated: 14th August 2022 06:42 PM  |   A+A-   |  

laal_singh_chaddha_hrithik_roshan

ചിത്രം: ഫേയ്സ്ബുക്ക്

മിർ ഖാൻ നായകനായി എത്തിയ ലാൽ സിങ് ഛദ്ദ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെയാണ് ചിത്രം തിയറ്ററിൽ എത്തിയത്. നല്ല റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും തിയറ്ററിലേക്ക് കാണികളെ നിറയ്ക്കാൻ ചിത്രത്തിനായിട്ടില്ല. അതിനു പിന്നാലെ ചിത്രത്തിനു പിന്തുണയുമായി ഹൃത്വിക് റോഷൻ രം​ഗത്തെത്തിയിരുന്നു. മനോഹരമായ സിനിമയാണെന്നും നഷ്ടപ്പെടുത്തരുത് എന്നുമാണ് കുറിച്ചത്. എന്നാൽ അതിനു പിന്നാലെ ഹൃത്വിക് റോഷന്റെ പുതിയ സിനിമ വിക്രം വേദ നേരെയും ബഹിഷ്കരണ ആഹ്വാനം നേരിടുകയാണ്. 

'ലാല്‍ സിംഗ് ഛദ്ദ കണ്ടു. സിനിമയുടെ ഹൃദയം എനിക്ക് അനുഭവപ്പെട്ടു. നല്ലതും മോശവുമായ കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഈ സിനിമ ഗംഭീരമാണ്. ഈ രത്‌നം കാണാതെ പോകരുത്. ഇപ്പോള്‍ തന്നെ പോകുക. സിനിമ കാണുക. ഇത് മനോഹരമാണ്, വളരെ മനോഹരം', എന്നായിരുന്നു ഹൃതിക് റോഷൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്. അതിനു പിന്നാലെയാണ് ബോയ്കോട്ട് വിക്രം വേദ ട്രെൻഡിങ്ങാകുന്നത്. 

ആമിർ ഖാന്റെ സിനിമയെ പിന്തുണയ്ക്കുന്നവരെ തങ്ങൾ ബഹിഷ്‍രിക്കും എന്നാണ് ഒരു വിഭാഗം പറയുന്നത്. തമിഴ് സിനിമയുടെ റീമേക്കാണെന്നും വെറുതെ പൈസ കളയേണ്ട ആവശ്യമില്ല എന്നെല്ലാമാണ് ഇവർ പറയുന്നത്. വിജയ് സേതുപതിയും മാധവനും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ചിത്രം. ഹൃത്വിക് റോഷനൊപ്പം സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അടുത്തമാസം 30 ന് റിലീസിന് എത്തുന്ന സിനിമയ്ക്ക് തലവേദനയാകുമോ ഈ ബോയ്കോട്ട് ആഹ്വാനം എന്ന് അറിയാനായി കാത്തിരിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'16 സിനിമകൾ പരാജയപ്പെട്ടപ്പോൾ എടുത്ത തീരുമാനം'; കാനേഡിയൻ പൗരത്വത്തെക്കുറിച്ച് അക്ഷയ്കുമാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ