'അച്ഛൻ എന്ന നിലയിൽ അഭിമാനം'; വിസ്മയയുടെ കവിതാസമാഹാരം മലയാളത്തിൽ, പ്രകാശനം സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന്

ക്ഷത്രധൂളികൾ എന്നു പേരിട്ട പുസ്തകം സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മോഹൻലാലിന്റെ മകൾ വിസ്മയയുടെ കവിതാസമാഹാരം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് കുറച്ചു നാളുകൾക്കു മുൻപാണ് പുറത്തിറങ്ങിയത്. മികച്ച അഭിപ്രായം നേടിയ പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനത്തിന് ഒരുങ്ങുകയാണ്. നക്ഷത്രധൂളികൾ എന്നു പേരിട്ട പുസ്തകം സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്. റോസ് മേരിയാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ ഒരുക്കിയത്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍. മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അച്ഛൻ എന്ന നിലയിൽ തനിക്ക് ഏറെ അഭിമാനം തോന്നുന്നുവെന്നും താരം കുറിച്ചു. 

മോഹൻലാലിന്റെ കുറിപ്പ് വായിക്കാം

എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച 'Grains of Stardust' എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം,  എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ്  പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com