ഭീഷണി: അമലാപോളിന്റെ മുന്‍ സുഹൃത്ത് അറസ്റ്റില്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2022 05:51 PM  |  

Last Updated: 30th August 2022 05:51 PM  |   A+A-   |  

amala

അമല പോള്‍ /ഫയല്‍ ചിത്രം

 

ചെന്നൈ: നടി അമലാപോളിന്റെ പരാതിയെത്തുടര്‍ന്ന് മുന്‍ സുഹൃത്ത് ബവീന്ദര്‍ സിങ് ദത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചന, അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നടി വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പൊലീസിന് നല്‍കിയ പരാതിയിലാണ് നടപടി. 

നടിയും മുന്‍ ബോയ് ഫ്രണ്ടും ഗായകനുമായ ബവീന്ദര്‍ സിങും ചേര്‍ന്ന് 2018 ല്‍ സിനിമാ പ്രൊഡക്ഷന്‍ കമ്പനിക്ക് രൂപം നല്‍കിയിരുന്നു. ഈ കമ്പനിയില്‍ താരം ധാരാളം പണം നിക്ഷേപിക്കുകയും ചെയ്തു. കടാവര്‍ എന്ന ചിത്രം ഈ കമ്പനി നിര്‍മ്മിച്ചതാണ്. എന്നാല്‍ നടിയും ബവീന്ദറും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും വേര്‍പിരിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഇതിനിടെ അമലാപോളിനെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയതായി വ്യാജരേഖ നിര്‍മ്മിച്ച് വഞ്ചിച്ചതായും നടി പരാതിയില്‍ പറയുന്നു. കൂടാതെ, സമൂഹമാധ്യമത്തില്‍ നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 

നേരത്തെ അമലപോളും ബവീന്ദര്‍ സിങും തമ്മില്‍ വിവാഹിതരായി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ വിവാഹം ഇതിവൃത്തമാക്കിയുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇതെന്നും, താന്‍ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ബവീന്ദര്‍ തന്റെ ചിത്രം ദുരുപയോഗം ചെയ്യുകയാണെന്നും നടി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി 2020 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സകുടുംബം സുരേഷ് ഗോപി, വൈറലായി ​ഗോകുലിന്റെ സെൽഫി; ഏറ്റെടുത്ത് ആരാധകർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ