ഹോളിവുഡ് നടി കിര്‍സ്റ്റി അല്ലെ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 10:15 AM  |  

Last Updated: 06th December 2022 10:15 AM  |   A+A-   |  

kirstie_alley

കിര്‍സ്റ്റി അല്ലെ/ട്വിറ്റര്‍

 

വാഷിങ്ടണ്‍: ഹോളിവുഡ് നടി കിര്‍സ്റ്റി അല്ലെ അന്തരിച്ചു. 71 വയസായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. കിര്‍സ്റ്റിയുടെ മരണം മക്കളാണ് ലോകത്തെ അറിയിച്ചത്. ഇന്നലെയായിരുന്നു അന്ത്യം.

'ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, ഞങ്ങളുടെ സ്‌നേഹനിധിയായ അമ്മ ക്യാന്‍സര്‍ ബാധിതതായി മരിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ സങ്കടമുണ്ട്. അടുത്തിടെയാണ് അമ്മയുടെ രോഗം കണ്ടെത്തിയത്. രോഗത്തെ അവര്‍ സധൈര്യം നേരിട്ടു. സ്‌ക്രീനില്‍ കാണുന്നതുപോലെ, കിര്‍സ്റ്റി അത്ഭുതപ്പെടുത്തുന്ന അമ്മയും മുത്തശ്ശിയുമായിരുന്നു. സമാനതകളില്ലാത്ത ആ ജീവിതം ഞങ്ങളെ ഏറെ പ്രചോദിപ്പിച്ചതുമാണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി'.  മക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു

1987ല്‍ ടെലിവിഷന്‍ പരമ്പരയായ ചിയേഴ്‌സില്‍ റെബേക്ക ഹോവിനെ അവതരിപ്പിച്ചതോടെ കിര്‍സ്റ്റി ഏറെ പ്രശസ്തയായത്. മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബും നടിയെ തേടിയെത്തി.1982ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക്ക് കക: ദി വ്രത്ത് ഓഫ് ഖാന്‍ എന്ന ചിത്രത്തിലൂടെയാണ് അല്ലെയുടെ അരങ്ങേറ്റം. അതിനുശേഷം, വണ്‍ മോര്‍ ചാന്‍സ്, ബ്ലൈന്‍ഡ് ഡേറ്റ്, റണ്‍വേ എന്നിവയുള്‍പ്പെടെ ചെറിയ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. 1997ല്‍, വെറോണിക്കാസ് ക്ലോസറ്റ് എന്ന പേരില്‍ മറ്റൊരു സിറ്റ്‌കോമില്‍ അഭിനയിച്ചു. 1991ല്‍ എമ്മി പുരസ്‌കാരം ലഭിച്ചു

ഈ റിപ്പോർട്ട് കൂടി വായിക്കൂ

ജംനാപ്യാരി നിര്‍മാതാവ് കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ