പൗര്‍ണമി ദിവസം പച്ച പുതച്ച് റിമ; ഗ്ലാമറസ് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 12:09 PM  |  

Last Updated: 09th December 2022 12:09 PM  |   A+A-   |  

Collage_Maker-09-Dec-2022-11

റിമ കല്ലിങ്കല്‍/ ഇന്‍സ്റ്റഗ്രാം

 

നടി റിമ കല്ലിങ്കലിന്റെ പുതിയ വീഡിയോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പൗര്‍ണമി ദിവസം പകര്‍ത്തിയ ചിത്രങ്ങളാണ് റിമ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടത്. പച്ച നിറത്തിലുള്ള വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിമ അതിനുയോജ്യമായ ആഭരണങ്ങളുമാണ് അണിഞ്ഞിരിക്കുന്നത്.

നിരവധി ആരാധകരും സുഹൃത്തുക്കളും റിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പാര്‍വതി, രചന നാരായണന്‍കുട്ടി, സിതാര, രഞ്ജിനി എന്നിങ്ങനെ സിനിമാമേഖലകളിലെ സുഹൃത്തുക്കളും റിമയെ അഭിനന്ദിച്ചെത്തി. ഐശ്വര്യ അശോക് ആണ് ഫോട്ടോ ഗ്രാഫര്‍. കരോലിന്‍ ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. അവസാനമായി പുറത്തിറങ്ങിയ റിമ ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ്.