ഐഎഫ്എഫ്‌കെയില്‍ രണ്ടാം ദിനം 67 സിനിമകള്‍; അറിയിപ്പും ഇന്ന് പ്രദര്‍ശനത്തിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 09:18 AM  |  

Last Updated: 10th December 2022 09:18 AM  |   A+A-   |  

iffk

ഫോട്ടോ: ഐഎഫ്എഫ്‌കെ, ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ. മലയാള ചിത്രമായ അറിയിപ്പിൻറെ കേരളത്തിലെ ആദ്യപ്രദർശനവും ഇന്ന് ചലച്ചിത്ര മേളയിൽ നടക്കും. മത്സര വിഭാഗത്തിലാണ് അറിയിപ്പ് പ്രദർശിപ്പിക്കുന്നത്. 

ഇന്ത്യയുടെ ഓസ്‌കർ പ്രതീക്ഷ ചെല്ലോ ഷോയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന സിനമകളിൽ ശ്രദ്ധയേമായവയിൽ ഒന്ന്. ഇറാനിൽ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്സ്, വീറ്റ് ഹെൽമർ ചിത്രം ദി ബ്രാ, റഷ്യൻ ചിത്രം ബ്രാറ്റൻ, ദി ബ്ലൂ കഫ്‌താൻ, പ്രിസൺ 77, യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, ദി എന്നീ ചിത്രങ്ങളും ഇന്ന്. 

അറിയിപ്പിനൊപ്പം മത്സര വിഭാഗത്തിലേക്ക് വരുന്ന ക്ലൊണ്ടൈക്ക്, ഹൂപ്പോ എന്നീ സിനിമകളുടെ പ്രദർശനവും ഇന്നുണ്ട്. സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ട്രയാങ്കിൾ ഓഫ് സാഡ്നെസ്, 1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്‌പാനിഷ്‌ ത്രില്ലർ ചിത്രം പ്രിസൺ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ ഉടമയെ അന്വേഷിച്ചുള്ള ട്രെയിൻ ഡ്രൈവറുടെ യാത്ര പ്രമേയമാക്കിയ ഡച്ച് ട്രാജിക് കോമഡി ചിത്രം ദി ബ്രാ എന്നിവയാണ് ഇന്ന് നിശാ​ഗന്ധിയിൽ ഓപ്പൺ പ്രദർശനത്തിനെത്തുന്ന സിനിമകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ബാല ചോദിച്ചത് വലിയ തുക, ട്രോളുകളിൽ പ്രശസ്തനായാൽ ആരും പ്രതിഫലം കൂട്ടാറില്ല'; മറുപടിയുമായി ഉണ്ണി മുകുന്ദൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ