ഒട്ടകപ്പുറത്തേറി അനു സിത്താരയുടെ യാത്ര; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2022 12:59 PM  |  

Last Updated: 17th December 2022 12:59 PM  |   A+A-   |  

anu_sithara_camel

അനു സിത്താര പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്ന്

 

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു സി‌ത്താര. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി ജറുസലേമിലായിരുന്നു താരം. അവിടെനിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഒട്ടകത്തിന്റെ പുറത്തുകേറി യാത്ര ചെയ്യുന്നതിന്റെ വിഡിയോ ആണ് അനു സിത്താര പങ്കുവച്ചത്. ജെന്റിൽമാൻ സിനിമയിലെ ഒട്ടകത്തെ കട്ടിക്കോ എന്ന ​ഗാനത്തിനൊപ്പമാണ് വിഡിയോ. ആദ്യം ഒട്ടകത്തിന്റെ അടുത്തു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത അനു പേടിച്ചുമാറുന്നത് വിഡിയോയിൽ കാണാം. എന്നാൽ ഒട്ടകപ്പുറത്തു കയറിയോടെ തന്റെ ഒട്ടകയാത്ര ആസ്വദിക്കുകയായിരുന്നു താരം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

ഒട്ടകത്തിനോടുള്ള പേടി മാറിയോ എന്ന സീരിയൽ താരം അനുമോളുടെ ചോദ്യത്തിന് കുറച്ച് മാറിയെന്നും അനു സിത്താര മറുപടി നൽകിയിട്ടുണ്ട്. രസരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ഒട്ടകത്തെ തൊട്ട് കളിക്കരുത്.. ഒട്ടകം ഞങ്ങടെ ദേശിയ പക്ഷി ആണ്, കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി- എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന്റ പുറത്ത് ഇരിക്കുന്നത് കണ്ടാൽ തോന്നും ബൈക്ക് ഓടിക്കുവാണെന്നു- എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിന്നെ നാണം കെടുത്തുന്നതൊന്നും പറയുന്നില്ല'; കാളിദാസിന് പിറന്നാൾ ആശംസകളുമായി കാമുകി; മറുപടി ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ