'മകന് തന്റെ കഴിവ് കിട്ടിയിട്ടുണ്ടെന്നാണ് ബിഗ് ബി കരുതുന്നത്'; ചർച്ചയായി തസ്ലിമ നസ്രിന്റെ ട്വീറ്റ്; മറുപടി നൽകി അഭിഷേക് ബച്ചൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd December 2022 02:31 PM |
Last Updated: 23rd December 2022 02:31 PM | A+A A- |

തസ്ലിമ നസ്രിൻ/ ട്വിറ്റർ, അഭിഷേക് ബച്ചൻ/ ഫെയ്സ്ബുക്ക്
ബോളിവുഡിലെ സൂപ്പർസ്റ്റാറാണ് അമിതാഭ് ബച്ചൻ. ഇന്ത്യൻ സിനിമാലോകത്തെ ബിഗ് ബി ആണ് അദ്ദേഹം. ഇപ്പോൾ അമിതാഭ് ബച്ചനേയും മകൻ അഭിഷേക് ബച്ചനേയും താരതമ്യം ചെയ്തുകൊണ്ടുള്ള എഴുത്തുകാരി തസ്ലിമ നസ്രിന്റെ ട്വീറ്റാണ് വലിയ ചർച്ചയാവുന്നത്. അഭിഷേകിന് അമിതാഭിന്റെ അത്ര കഴിവില്ല എന്നായിരുന്നു തസ്ലിമയുടെ കമന്റ്. ഇപ്പോൾ തസ്ലിമയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിഷേക്, അമിതാഭ് ബച്ചന്റെ കഴിവിന് ഒപ്പമെത്താൻ ആർക്കുമാവില്ലെന്നാണ് താരം കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് സൂപ്പർതാരങ്ങളെക്കുറിച്ച് കമന്റുമായി തസ്ലിമ എത്തിയത്. അമിതാഭ് ബച്ചൻ ജീ ആദ്ദേഹത്തിന്റെ മകൻ അഭിഷേകിനെ വളരെ അധികം സ്നേഹിക്കുന്നു. അതിനാൽ അഭിഷേകിന് തന്റെ എല്ലാ കഴിവും കിട്ടിയിട്ടുണ്ടെന്നും ഏറ്റവും മികച്ചത് തന്റെ മകനാണെന്നുമാണ് ചിന്തിക്കുന്നത്. അഭിഷേക് കൊള്ളാം. പക്ഷേ അമിത്ജിയുടെ അത്ര കഴിവ് അഭിഷേകിന് ഉണ്ടെന്ന് തോന്നുന്നില്ല. എന്നാണ് തസ്ലിമ നസ്രിൻ കുറിച്ചത്.
വൈകാതെ മറുപടിയുമായി അഭിഷേക് തന്നെ രംഗത്തെത്തി. ഇത് വളരെ ശരിയാണെന്നും അമിതാഭ് ബച്ചന്റെ കഴിവിനൊപ്പമെത്താൻ ആർക്കും ആവില്ലെന്നും അഭിഷേക് ബച്ചൻ മറുപടി നൽകി. അദ്ദേഹം ഏറ്റവും മികച്ചതായി തുടരും. താൻ അങ്ങേയറ്റം അഭിമാനിക്കുന്ന മകനാണെന്നും അഭിഷേക് ബച്ചൻ കുറിച്ചു. അഭിഷേക് ബച്ചനെ പിന്തുണച്ച് നടൻ സുനിൽ ഷെട്ടിയടക്കം നിരവധി പേർ രംഗത്തെത്തി. ചർച്ച കൊഴുത്തതോടെ തസ്ലിമ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ക്ലീൻ യു, ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ഡിസംബർ 30ന് എത്തും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ