'സണ്ണി ലിയോണിയായി ഒരിക്കലും ഇന്ത്യയിലേക്ക് വരുമെന്ന് വിചാരിച്ചില്ല, എന്നോട് അത്ര ദേഷ്യമായിരുന്നു'

അഡല്‍റ്റ് ഇന്‍ഡസ്ട്രിയിലേക്ക് വന്ന എന്റെ തുടക്കകാലത്ത് നിരവധി വിദ്വേഷ കത്തുകളും വധഭീഷണികളും ഉള്‍പ്പടെയുള്ളവ എനിക്ക് ലഭിച്ചിരുന്നു
സണ്ണി ലിയോണി/ ചിത്രം; ഫെയ്സ്ബുക്ക്
സണ്ണി ലിയോണി/ ചിത്രം; ഫെയ്സ്ബുക്ക്

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലേക്ക് എത്തിയ താരമാണ് സണ്ണി ലിയോണി. 19 വയസുള്ളപ്പോഴാണ് സണ്ണി പോണ്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമാകുന്നത്. അന്ന് കാനഡയിലാണ് താരം താമസിച്ചിരുന്നത്. ആ സമയത്ത് ഇന്ത്യക്കാരില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ലിയോണി. ഇന്ത്യയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് താരം പറഞ്ഞത്. 

അഡല്‍റ്റ് ഇന്‍ഡസ്ട്രിയിലേക്ക് വന്ന എന്റെ തുടക്കകാലത്ത് നിരവധി വിദ്വേഷ കത്തുകളും വധഭീഷണികളും ഉള്‍പ്പടെയുള്ളവ എനിക്ക് ലഭിച്ചിരുന്നു. സണ്ണി ലിയോണിയായി ഒരിക്കലും ഇന്ത്യയിലേക്ക് വരില്ലെന്നാണ് ഞാന്‍ കരുതിയിരുന്നു. ആളുകള്‍ അത്രത്തോളം ദേഷ്യമായിരുന്നു. 19-20 വയസിലാണ് എനിക്ക് ഇത്തരം കത്തു ലഭിച്ചിരുന്നത്. ആ സമയത്ത് ഇത്തരം കാര്യങ്ങള്‍ നമ്മെഏറെ ബാധിക്കും. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയല്ല. ഞാന്‍ ഒറ്റാക്കായിരുന്നു, എന്നെ മുന്നോട്ടു നയിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതൊന്നും പ്രശ്‌നമല്ലെന്നും വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് അപ്പുറം മറ്റൊരു ലോകമുണ്ടെന്നും പറഞ്ഞുതരാന്‍ ആരുമുണ്ടായില്ല. അതിനാല്‍ തന്നെ എല്ലാ വൃത്തികേടുകളും പറയുന്ന ട്രോളുകളുമായുള്ള എന്റെ ആദ്യത്തെ പോരാട്ടം ബുദ്ധിമുട്ടേറിയതായിരുന്നു.- സണ്ണി ലിയോണി പറഞ്ഞു. 

പൂജ ഭട്ടിന്റെ ജിസം 2ലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ജാക്‌പോട്ട്, രാഗിണി എംഎംഎസ്, ഏക് പഹേലി ലീല എന്നിവയാണ് ചിത്രങ്ങള്‍. തമിഴില്‍ അഭിനയിക്കുന്ന ഓ മൈ ഗോസ്റ്റാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഡിസംബര്‍ 30നാണ് ചിത്രം എത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com