ഐശ്വര്യ രജനീകാന്തിന് കോവിഡ്, ആശുപത്രിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 02nd February 2022 11:09 AM |
Last Updated: 02nd February 2022 11:09 AM | A+A A- |

ചിത്രം; ഇൻസ്റ്റഗ്രാം
മുംബൈ; സംവിധായിക ഐശ്വര്യ രജനീകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.
ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചു
എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും കോഡ് പോസിറ്റീവായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസ്ക് ധരിച്ച് വാക്സിനെടുത്ത് സുരക്ഷിതരായി ഇരിക്കൂ. 2022, എനിക്കായി എന്തൊക്കെയാണ് കാത്തുവച്ചിരിക്കുന്നതെന്ന് കാണാം. - ഐശ്വര്യ രജനീകാന്ത് കുറിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
ധനുഷുമായുള്ള വേർപിരിയൽ
കഴിഞ്ഞ മാസമാണ് ഐശ്വര്യ ഭർത്താവും നടനുമായ ധനുഷുമായി വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ അനുനയ നീക്കങ്ങളുമായി രജനീകാന്തും എത്തിയിരുന്നു. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. ത്രി, വൈ രാജ വയ് എന്നിവയാണ് ഐശ്വര്യ സംവിധാനം ചെയ്ത ചിത്രങ്ങൾ.