കാമാത്തിപുരയിലെ ​ഗം​ഗുഭായ്, അമ്പരപ്പിച്ച് ആലിയ ഭട്ട്; ട്രെയിലർ പുറത്ത്

ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയായി ട്രെയിലറിൽ നിറഞ്ഞു നിൽക്കുകയാണ് ആലിയ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ‘ഗംഗുഭായ് കത്തിയവാഡി'യുടെ ട്രെയിലർ പുറത്ത്. മുംബൈയിലെ കാമാത്തിപുര അടക്കിവാണിരുന്ന ​ഗം​ഗുഭായി ആയിട്ടാണ് ആലിയ എത്തുന്നത്. മികച്ച അഭിനയപ്രകടനത്തിലൂടെ അമ്പരപ്പിക്കുകയാണ് താരം. 

ട്രെയിലറിൽ നിറഞ്ഞ് ആലിയ

ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയായി ട്രെയിലറിൽ നിറഞ്ഞു നിൽക്കുകയാണ് ആലിയ. കാമാത്തിപുരയിലേക്കുള്ള ​ഗം​ഗുഭായിയുടെ വരവും പിന്നീടുള്ള രാഷ്ട്രീയ പ്രവേശനവുമെല്ലാമാണ് ചിത്രത്തിൽ പറയുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ. 

ഫെബ്രുവരി 25ന് റിലീസ്

ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും അതിഥി വേഷത്തിലെത്തുന്നു. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. കോവിഡിനെ തുടർന്ന് പല പ്രാവശ്യം റിലീസ് മാറ്റിയ ചിത്രം ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com