ഇത് അല്ലു അര്‍ജുന്റെ കോപ്പി പേസ്റ്റ്! സൂപ്പര്‍താരത്തെപ്പോലെ ചുവടുവച്ച് ആരാധിക; വൈറലായി വിഡിയോ

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th February 2022 11:47 AM  |  

Last Updated: 05th February 2022 11:47 AM  |   A+A-   |  

allu_arjun_pushpa_viral_video

വിഡിയോ സ്ക്രീൻഷോട്ട്

 

ല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ റിലീസ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും സോഷ്യല്‍ മീഡിയ ഭരിക്കുന്നത് അല്ലുവിന്റെ പുഷ്പ തന്നെയാണ്. ചിത്രത്തിലെ ഗാനങ്ങളും അല്ലു അര്‍ജുന്റെ രംഗങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ റീലുകളായി നിറയുകയാണ്. ഇപ്പോള്‍ വൈറലാകുന്നത് അല്ലു അര്‍ജുന്റെ ഡാന്‍സിന്റെ ഒരു പുനഃരാവിഷ്‌കാരമാണ്. ഹിറ്റായി മാറിയ സാമി എന്ന ഗാനത്തിലെ അല്ലു അര്‍ജുന്റെ ചുവടുകളാണ് ഒരു ആരാധിക അതുപോലെ പുനഃസൃഷ്ടിച്ചത്. 

സാമി സാമിയിലെ അല്ലുവിന്റെ ഡാന്‍സ്

ഹൈദരാബാദ് സ്വദേശിയായ മൃണാളിനി ബ്രമന്‍ഡപള്ളിയുടെ വിഡിയോയാണ് വൈറലായത്. അല്ലു അര്‍ജുന്റേതുപോലെ വസ്ത്രം ധരിച്ച് അതേ രീതിയില്‍ ചുവടുവയ്ക്കുകയാണ് മൃണാളിനി. തന്റെ ഇപ്പോഴത്തെ ഫേവറേറ്റാണ് ഇതെന്നും ഈ ഡാന്‍സിങ് ചലഞ്ച് എങ്ങനെ ഏറ്റെടുക്കാതിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് യുവതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഡാന്‍സറായ മൃണാളിനി മുന്‍പും നിരവധി ഡാന്‍സ് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. 

9 മില്യണ്‍ കാഴ്ചക്കാര്‍

എന്തായാലും ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുകയാണ് വിഡിയോ. ഇതിനോടകം ഒന്‍പത് മില്യണ്‍ പേരാണ് വിഡിയോ കണ്ടത്. നിരവധി പേരാണ് യുവതിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സാമി ഗാനത്തിലെ രശ്മിക മന്ദാനയുടെ ഡാന്‍സ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ ഇതിന്റെ വിഡിയോകളും പങ്കുവച്ചിരുന്നു.