'അവസാന നിമിഷത്തില്‍ പോലും ലതാജിയുടെ മുഖത്ത് ആ ചിരിയുണ്ടായിരുന്നു, ഒരിക്കലും മറക്കില്ല'; തുറന്നു പറഞ്ഞ് ഡോക്ടര്‍

എന്റെ ജീവിതകാലം മുഴുവനും അവരുടെ ചിരി ഞാന്‍ ഓര്‍ത്തുവയ്ക്കും
ലതാ മങ്കേഷ്‌കര്‍/ട്വിറ്റർ
ലതാ മങ്കേഷ്‌കര്‍/ട്വിറ്റർ

സംഗീതത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച ഇന്ത്യയുടെ വാനമ്പാടി വിടപറഞ്ഞിരിക്കുകയാണ്. കോവിഡാനന്തര ചികിത്സയിലായിരുന്ന ലതാജി ഇന്നലെയോടെയാണ് വിടചൊല്ലിയത്. ഇപ്പോള്‍ പ്രിയഗായികയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതിത് സംധാനി. അന്ത്യ നിമിഷങ്ങളില്‍ പോലും മനോഹരമായ ആ ചിരി ലതാജിയുടെ മുഖത്തുണ്ടായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. 

വളരെ കുറച്ചു മാത്രം സാസാരിക്കുന്ന ലതാജി
 
കഴിഞ്ഞ മൂന്നു വര്‍ഷമായി ലതാ മങ്കേഷ്‌കറെ ചികിത്സിച്ചിരുന്നത് പ്രതിത് സംധാനിയാണ്. എന്റെ ജീവിതകാലം മുഴുവനും അവരുടെ ചിരി ഞാന്‍ ഓര്‍ത്തുവയ്ക്കും. അവസാന നിമിഷത്തില്‍ പോലും അവരുടെ മുഖത്ത് ആ ചിരിയുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലതാജിയുടെ ആരോഗ്യം അത്ര നല്ലതല്ലായിരുന്നു. അതുകൊണ്ട് അവര്‍ക്ക് അധികം ആളുകളെ കാണാനായില്ല. വളരെ കുറച്ചു മാത്രമാണ് ഞാന്‍ ചികിത്സിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ലതാ ദീദി സംസാരിച്ചിരുന്നത്. - ഡോക്ടര്‍ പറയുന്നു. 

അവസ്ഥ നാള്‍ക്കു നാള്‍ വഷളായി

എപ്പോഴെല്ലാം ലതാ ജിയുടെ ആരോഗ്യം മോശമായിട്ടുണ്ടോ അപ്പോഴെല്ലാം ഞാനാണ് ചികിത്സിച്ചിരുന്നത്. പക്ഷേ ഇത്തവണ ലതാജിയുടെ അവസ്ഥ നാള്‍ക്കു നാള്‍ വഷളായി. പരമാവധി ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.- ഡോക്ടര്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴെല്ലാം എല്ലാവരേയും ഒരുപോലെ നോക്കണം എന്ന് പറയുമായിരുന്നു. എന്ത് ചികിത്സയെടുക്കാനും ലതാജി തയാറായിരുന്നെന്നും ഒരിക്കലും വേണ്ടെന്ന് പറയാറില്ലെന്നുമാണ് ഡോക്ടര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com