ശകുന്തളയായി സാമന്ത, അതീവ സുന്ദരിയെന്ന് ആരാധകർ; ശാകുന്തളത്തിലെ ഫസ്റ്റ് ലുക്ക് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 12:21 PM  |  

Last Updated: 21st February 2022 12:21 PM  |   A+A-   |  

SHAKUNTHALAM_FIRST_LOOK_POSTER

ചിത്രം; ഫേയ്സ്ബുക്ക്

 

തെന്നിന്ത്യൻ സുന്ദരി സാമന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ശകുന്തളയായാണ് താരം എത്തുന്നത്. വെള്ള വസ്ത്രം അണിഞ്ഞ് ശാകുന്തളയായ ‌തടാകത്തിന്റെ കരയിൽ ഇരിക്കുന്ന സാമന്തയെയാണ് പോസ്റ്ററിൽ കാണുന്നത്. ചുരുറ്റും മൃ​ഗങ്ങളേയും കാണാം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസ്റ്റർ. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

ദുഷ്യന്തനായി ദേവ് മോഹൻ

കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. അല്ലു അർജുന്റെ മകൾ അല്ലു അർഹ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ശാന്തുളത്തിനുണ്ട്. 

രുദ്രമാദേവിക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് നിർമിക്കുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.