കാമാത്തിപുരയെ മോശമായി ചിത്രീകരിക്കുന്നു, പേരു മാറ്റണം; 'ഗംഗുഭായി'ക്കെതിരെ ഹർജി 

സ്റ്റിസ് ജി എസ് പട്ടേൽ അധ്യക്ഷനായ ബഞ്ച് കേസ് നാളെ പരി​ഗണിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഞ്‍ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ആലിയ ഭട്ട് ചിത്രം 'ഗംഗുഭായ് കത്തിയവാഡി'ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ‌സിനിമയിൽ തങ്ങളുടെ സ്ഥലത്തെ മോശമായി ചിത്രീകരിക്കുന്നെന്ന് പരാതിപ്പെട്ട് കാമാത്തിപുര നിവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിൽ നിന്ന് കാമാത്തിപുര എന്ന സ്ഥലപ്പേര് മാറ്റണമെന്ന് നിർമാതാക്കളോട് നിർദേശിക്കണമെന്ന ആവശ്യവുമായാണ് ഹർജി സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ജി എസ് പട്ടേൽ അധ്യക്ഷനായ ബഞ്ച് കേസ് നാളെ പരി​ഗണിക്കും. 

ഹുസൈൻ സെയ്‍ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റഹിം ലാല' എന്ന കഥാപാത്രമായി അജയ്‍ ദേവ്‍ഗണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സഞ്‍ജയ് ലീല ബൻസാലിയും ഡോ. ജയന്തിലാൽ ഗാഡയും ചേർന്ന് ബൻസാലി പ്രൊഡക്ഷൻസ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമാണം. 

പദ്‍മാവതിനു ശേഷം എത്തുന്ന സഞ്‍ജയ് ലീല ബൻസാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. ബൻസാലി തന്നെയാണ് ചിത്രസംയോജനം നിർവഹിക്കുന്നതും.  ഫെബ്രുവരി 25നാണ് ചിത്രം പ്രദർശനത്തിനെത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com