'ദുനിയാവിന്‍ തീരത്തെങ്ങൊ...'; കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ പുതിയ ഗാനം ഇറങ്ങി 

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് സിനിമയില്‍ ഗായകന്‍ കണ്ണൂര്‍ ഷെരീഫ് ആലപിച്ച ഗാനം പുറത്തിറങ്ങി
കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ വീഡിയോ ഗാനത്തിന്റെ ദൃശ്യം
കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ വീഡിയോ ഗാനത്തിന്റെ ദൃശ്യം

കൊച്ചി: കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് സിനിമയില്‍ ഗായകന്‍ കണ്ണൂര്‍ ഷെരീഫ് ആലപിച്ച ഗാനം പുറത്തിറങ്ങി. മ്യൂസിക് 24/7 യൂട്യൂബ് ചാനലിലൂടെ ലിറിക്കല്‍ വീഡിയോ സോങ്ങായിട്ടാണ് ഗാനം എത്തിയിട്ടുള്ളത്.

മലയാളം, അറബി പദങ്ങള്‍ ചേര്‍ന്നൊരുക്കിയ 'ദുനിയാവിന്‍ തീരത്തെങ്ങൊ...' എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ശരത് ജി മോഹനാണ്. മരണത്തെയും ദുഃഖത്തെയും സൂചിപ്പിക്കുന്ന വരികള്‍ക്കു അനുയോജ്യമായ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.

ഫസ്റ്റ് പേജ് എന്റെര്‍ടെയ്ന്‍ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്റെ രചനയില്‍ ഉണ്ണിമേനോന്‍ ആലപിച്ച കാതോര്‍ത്തു കാതോര്‍ത്തു എന്ന ഗാനവും, റഫീഖ് അഹമ്മദിന്റെ രചനയില്‍ കെ എസ് ഹരിശങ്കര്‍ പാടിയ സായാഹ്ന തീരങ്ങളില്‍ എന്ന ഗാനവും, അജീഷ് ദാസന്റെ രചനയില്‍ സിയാ ഉള്‍ ഹഖ് പാടിയ നാലഞ്ചു കാശിന് എന്ന ഗാനവും, ബി കെ ഹരിനാരായണന്റെ രചനയില്‍ രഞ്ജിന്‍ രാജ് പാടിയ എന്തിനാണെന്റെ ചെന്താമരെ എന്ന ഗാനവുമാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയത്.

ഫാമിലി ത്രില്ലര്‍ സിനിമയുടെ ഗണത്തില്‍പെടുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗില്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് മുഖ്യവേഷത്തിലെത്തിയിട്ടുള്ളത്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, നന്ദു, വിജയ കുമാര്‍, ശ്രീലക്ഷ്മി, രശ്മി ബോബന്‍, സേതുലക്ഷ്മിഅമ്മ, കുളപ്പുള്ളി ലീല, മോളി കണ്ണമാലി, റോണി ഡേവിഡ്, ബിജുക്കുട്ടന്‍, എല്‍ദോ മാത്യു, അനീഷ് ഗോപാല്‍, അല്‍ത്താഫ് സലിം, സുനില്‍ സുഖദ, സുധീര്‍ കരമന, കൊച്ചു പ്രേമന്‍, നാരായണന്‍ കുട്ടി, ബോബന്‍ സാമുവല്‍, അബു സലിം, അപ്പ ഹാജ, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജോ അടിമാലി, ഷിന്‍സ്, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, സന്തോഷ് ലക്ഷ്മണ്‍, വിഷ്ണു പുരുഷന്‍, ഷൈനി സാറാ, ദേവകിയമ്മ, ആര്യ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ തുടങ്ങി മലയാളത്തിലെ നാല്‍പതിലധികം താരങ്ങള്‍ അണിനിരന്നിട്ടുണ്ട്.  ഫെബ്രുവരി നാലിനാണ് ചിത്രം ഇന്ത്യയിലെ നൂറ്റിയിരുപത്തഞ്ചിലധികം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനായെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com