മൂന്നു ദിവസത്തിൽ നൂറു കോടി ക്ലബ്ബിൽ, അജിത്തിന്റെ കരിയറിൽ ഇത് ആദ്യം; ആവേശമായി 'വലിമൈ'

അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടമാണ് ഇത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടിവിലാണ് അജിത്ത് കുമാർ നായകനായി എത്തിയ വലിമൈ തിയറ്ററിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. രജനീകാന്തിന്റെ അണ്ണാത്തെയുടെ റോക്കോഡ് തകർത്തുകൊണ്ടായിരുന്നു വലിമൈയുടെ  ബോക്സ്ഓഫിസ് കളക്ഷൻ. ഇപ്പോൾ മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. 

അജിത്തിന്റെ ഏറ്റവും വേ​ഗത്തിലുള്ള 100 കോടി നേട്ടം

ആ​ഗോള ബോക്സ്ഓഫിസിൽ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായികയായി ഹുമ എസ് ഖുറേഷിയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടമാണ് ഇത്. ആദ്യദിനം തമിഴ്നാട്ടില്‍ നിന്നു മാത്രം 34.12 കോടിയാണ് ലഭിച്ചത്. ചെന്നൈ നഗരത്തില്‍ മാത്രം 1.82 കോടി റിലീസ് ദിനത്തില്‍ ചിത്രം നേടിയിരുന്നു. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

പ്രീ റിലീസ് ബിസിനസിൽ തന്നെ പ്രോഫിറ്റ്

പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രമാണ് വലിമൈ. തമിഴ്‌നാട്ടില്‍  62കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചിത്രം കര്‍ണാടകയില്‍ 5.5 കോടിക്കും കേരളത്തില്‍ 3.5 കോടിയ്ക്കുമാണ് വിതരണക്കാര്‍ ഏറ്റെടുത്തത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാര്‍ക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുന്‍പ് ലഭിച്ച ടേബിള്‍ പ്രോഫിറ്റ് 11 കോടിയായിരുന്നു.

കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു, സുമിത്ര എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. മലയാളി താരങ്ങളായ പേളി മാണി, ദിനേഷ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ട്'. ചിത്രത്തിന്റെ ക്യാമറ നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. തമിഴ്‌നാട്ടില്‍ യഥാര്‍ത്ഥത്തില്‍ നടന്നൊരു സംഭവവുമായി 'വലിമൈ'യ്ക്ക് ബന്ധമുണ്ടെന്ന് സംവിധായകന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. അജിത്തിനും എച്ച് വിനോതിനുമൊപ്പം ബോണി കപൂര്‍ രണ്ടാമതായി ഒരുമിക്കുന്ന ചിത്രമാണ് വലിമൈ. നേരത്തെ, ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക്കായ നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനായി മൂവരും സഹകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com