‘അമൃത ഇത്രയും തരം താഴരുത്’; ഇത് വേദനിപ്പിക്കുന്നതെന്ന് അമൃത സുരേഷ്; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2022 05:51 PM  |  

Last Updated: 27th February 2022 05:55 PM  |   A+A-   |  

AMRUTHA_SURESH_VIDEO

ചിത്രം: ഫേയ്സ്ബുക്ക്

 

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് ​ഗായിക അമൃത സുരേഷ്. യൂട്യൂബ് ചാനലിലൂടേയും ഇൻസ്റ്റ​ഗ്രാമിലൂടെയുമെല്ലാം താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണത്തിനും താരം ഇരയാവാറുണ്ട്. അതിനെല്ലാം രൂക്ഷഭാഷയിൽ മറുപടി നൽകാനും താരം മറക്കാറില്ല. ഇപ്പോൾ തന്നെക്കുറിച്ചുള്ള ഒരു വ്യാജ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് അമൃത സുരേഷ്. 

‘അമൃത ഇത്രയും തരം താഴരുത്’ എന്ന അടിക്കുറിപ്പോടെ യൂട്യൂബിൽ വന്ന വിഡിയോയെക്കുറിച്ചാണ് ​ഗായികയുടെ പ്രതികരണം. അടുത്തിടെ തന്റെ ബാൻഡ് അംഗവും അടുത്ത സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ വിഡിയോ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ വിഡിയോയാണ് മോശം രീതിയിൽ അവതരിപ്പിക്കപ്പെട്ടത്. 

തനിക്ക് വളരെ ഇഷ്ടപ്പെട്ട വിഡിയോ ആണ് ഇതെന്നും താൻ എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ലെന്നും അമൃത പറഞ്ഞു. വാർത്തകൾ നൽകുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ അടിക്കുറിപ്പുകളും തലക്കെട്ടുകളും നൽകുമ്പോൾ ശ്രദ്ധിക്കണമെന്നും താരം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ളവ വേദനിപ്പിക്കുന്നവയാണെന്നും അമൃത പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അമൃതയുടെ പ്രതികരണം.