ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'ഹോമിലെ ഇന്ദ്രൻസിന്റെ മകനാകേണ്ടിയിരുന്നത് ഞാൻ, എന്നേക്കാൾ യോ​ഗ്യൻ ശ്രീനാഥ് ഭാസി തന്നെ'; അർജുൻ അശോകൻ

ഴിഞ്ഞ വർഷം റിലീസായതിൽ ഏറ്റവും ആരാധകരുടെ ഹൃദയം കവർന്ന ചിത്രമാണ് ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ഹോം. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം പറഞ്ഞത് ഇന്ദ്രൻസ് അഭിനയിച്ച ഒലിവർ ട്വിസ്റ്റിന്റേയും കുടുംബത്തിന്റേയും കഥയാണ്.  ശ്രീനാഥ് ഭാസി അഭിനയിച്ച കഥാപാത്രമായി ആദ്യം പരി​ഗണിച്ചത് അർജുൻ അശോകനെ ആയിരുന്നു. താരം തന്നെയാണ് ഇത് വ്യക്തമാക്കിയത്. 

ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ മകനായാണ് ശ്രീനാഥ് ഭാസി എത്തിയത്. ഈ കഥാപാത്രമായി ആദ്യം പരി​ഗണിച്ചത് തന്നെയായിരുന്നു. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും അർജുൻ പറഞ്ഞു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആ കഥാപാത്രം ചെയ്യാൻ തന്നേക്കാൾ യോഗ്യൻ ശ്രീനാഥ് ഭാസി തന്നെയായിരുന്നുവെന്ന് തോന്നിയെന്നും താരം വ്യക്തമാക്കി. പുതിയ ചിത്രം ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

അർജുൻ അശോകൻ നായകനായി എത്തിയ ‘മെമ്പർ രമേശൻ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആമസോൺ പ്രൈമിലാണ് ‘ഹോം’ റിലീസിനെത്തിയത്. മഞ്ജു പിള്ള, നസ്‌ലെൻ, ശ്രീകാന്ത് മുരളി, ജോണി ആന്റണി, വിജയ് ബാബു എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ. മലയാളി പ്രേക്ഷകർക്കു പുറമേ അന്യ ഭാഷ താരങ്ങൾ വരെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. വിജയ് ബാബുവായിരുന്നു നിർമാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com