ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

'ഞാൻ എല്ലാം തികഞ്ഞ അമ്മയല്ല പക്ഷേ എന്നെ വിലയിരുത്താൻ സമൂഹമുണ്ട്, അവൾക്ക് അതില്ല'; അമ്മ കുരങ്ങനുമായി അശ്വതിയുടെ സംസാരം

അമ്മ കുരങ്ങിന്റേയും കുഞ്ഞി കുരങ്ങിന്റേയും പ്രതിമയ്ക്കൊപ്പം തന്റെ കുഞ്ഞിനൊപ്പം ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ കുറച്ചു നാളായി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ് താരം. കഴിഞ്ഞ ദിവസം അശ്വതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. 

അമ്മ കുരങ്ങിന്റേയും കുഞ്ഞി കുരങ്ങിന്റേയും പ്രതിമയ്ക്കൊപ്പം തന്റെ കുഞ്ഞിനൊപ്പം ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. അമ്മ കുരങ്ങുമായി താൻ സംസാരിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിൽ അമ്മമാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് താരം പറയുന്നത്. താൻ എല്ലാം തികഞ്ഞ അമ്മയല്ലെന്നും എന്നാൽ തന്നെ വിലിരുത്താൻ ഒരു സമൂഹമുണ്ട് എന്ന് അമ്മ കുരങ്ങിനോട് പറഞ്ഞു എന്നാണ് അശ്വതി കുറിച്ചത്. തന്നെ വിലയിരുത്താൻ സമൂഹം ഇല്ലെന്നായിരുന്നു കുരങ്ങിന്റെ മറുപടി. എല്ലാ അമ്മമാരോടുമുള്ള സ്നേഹം പറഞ്ഞുകൊണ്ടാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

അശ്വതിയുടെ കുറിപ്പ് വായിക്കാം

''അങ്ങനെ ഞങ്ങള്‍, മുലയൂട്ടല്‍, പ്രസവാനന്തര പ്രശ്‌നങ്ങള്‍, അമ്മയുടെ വയര്‍, കുഞ്ഞിന്റെ ഉറക്കം, വളര്‍ച്ചയിലെ നാഴികകല്ലുകള്‍, കുഞ്ഞിന്റെ വയറിളക്കം, വണ്ണം കൂട്ടല്‍, തുണികൊണ്ടുള്ള ഡയപ്പറുകളുടെ ആവശ്യം അങ്ങനെ പലതിനേയുംകുറിച്ച് ചര്‍ച്ച നടത്തി. ഞാന്‍ ഒരു തികഞ്ഞ അമ്മയല്ലെന്ന് ഞാന്‍ പറഞ്ഞു. അവളും പറഞ്ഞത് അതുതന്നെയായിരുന്നു. എനിക്ക് വിലയിരുത്തലുകള്‍ നടത്തുന്ന ഒരു സമൂഹമുണ്ടെന്ന് പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞത്, അവള്‍ക്കതില്ല എന്നാണ്.

അമ്മമാര്‍ എന്ന നിലയ്ക്ക് ഞങ്ങളുടെ ചെയ്തികള്‍ അത്ര തികവാര്‍ന്നത് അല്ലായിരിക്കാം.. പക്ഷെ ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ചെയ്യാറുണ്ട്. എല്ലാ അമ്മമാര്‍ക്കുമായി ഞാനിതാ, ഊഷ്മളമായ ഒരു ആലിംഗനം ചെയ്യുന്നു.. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അഭിമാനിക്കുക എന്നതിനോടൊപ്പം സാമൂഹികമായ വിലയിരുത്തലുകളെ അവഗണിക്കുകയും വേണം.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com