നടി ശ്രുതി ഹാസന് കോവിഡ് സ്ഥിരീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2022 05:27 PM  |  

Last Updated: 27th February 2022 05:27 PM  |   A+A-   |  

SHRUTI_HAASAN_COVID

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ടി ശ്രുതി ഹാസന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചത്. 

സന്തോഷകരമല്ലാത്ത ഒരു കാര്യം അറിയിക്കുകയാണ്. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചിട്ടും ഞാന്‍ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. വേഗം തിരിച്ചെത്താനായി കാത്തിരിക്കുകയാണ്. നന്ദി, ഉടനെ തന്നെ നമുക്ക് കാണാം.- ശ്രുതി ഹാസന്‍ കുറിച്ചു. ആരാധകരും താരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് രോഗമുക്തി ആശംസിച്ചിരിക്കുന്നത്. 

ശ്രുതി നായികയായി എത്തിയ വെബ് സീരീസ് ബെസ്റ്റ് സെല്ലര്‍ ഫെബ്രുവരി 18നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. കൂടാതെ പ്രഭാസ് നായകനായി എത്തുന്ന ത്രില്ലര്‍ ചിത്രം സലാറും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.