'എന്റെ ജീവിതകാലം മുഴുവൻ നാണമില്ലാതെ ആഘോഷിക്കും'; ആരാധകന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

മേപ്പടിയാനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് മേപ്പടിയാൻ. നടൻ എന്ന നിലയിൽ മാത്രമല്ല താരം ആദ്യമായി നിർമാതാവായത് ഈ ചിത്രത്തിലൂടെയാണ്. അതിനാൽ തന്നെ മേപ്പടിയാൻ ഉണ്ണി മുകുന്ദന് ഏറെ പ്രിയപ്പെട്ടതാണ്. തിയറ്റർ റിലീസിന് പിന്നാലെ ആമസോൺ പ്രൈമിൽ എത്തിയതിനു ശേഷം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തെക്കുറിച്ച് ഇറങ്ങുന്ന അഭിപ്രായങ്ങളും മറ്റും തന്റെ ഫേയ്സ്ബുക്കിലൂടെ പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോൾ മേപ്പടിയാനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി?

ഉണ്ണിയുടെ കഥാപാത്രമായ ജയകൃഷ്ണൻ സർക്കാർ ഓഫിസിൽ വന്ന് നിരാശനാകുന്ന ഒരു രംഗത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘സർ, സർക്കാർ ഓഫിസെന്ന് പറഞ്ഞാൽ സാധാരണക്കാരെ സഹായിക്കാൻ ഉള്ളതാകണം..’ എന്ന ഡയലോഗും അടിക്കുറിപ്പായി നൽകിയിരുന്നു. അതിന് താഴെയാണ് തുടർച്ചയായി മേപ്പടിയാനെക്കുറിച്ച് പോസ്റ്റ് ഇടുന്നതിലുള്ള അതൃപ്തി അറിയിച്ചുകൊണ്ട് ഒരു ആരാധകൻ എത്തിയത്. ‘ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങൾ കാത്തിരിക്കാം’ എന്നായിരുന്നു ഒരാളുടെ കമന്റ്.

തിയേറ്ററിൽ എത്തിക്കാൻ നാല് വർഷമെടുത്തു

തൊട്ടുപിന്നാലെ മറുപടിയുമായി ഉണ്ണി മുകുന്ദൻ എത്തി. “ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ എനിക്ക് നാല് വർഷമെടുത്തു, ഒടിടിക്ക് നൽകും മുൻപ് ഞാൻ ഒരു വർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ, ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ ഞാൻ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകർ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാൻ അഭിമാനിക്കുന്നു.’– താരം കുറിച്ചു. 

വിഷ്ണു മോ​ഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാണ്. ജയകൃഷ്ണന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. അഞ്ജു കുര്യനായിരുന്നു ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.തിയറ്ററിൽ റിലീസ് ചെയ്ത സമയത്ത് ചിത്രം രൂക്ഷ വിമർശനങ്ങൾക്ക് ഇരയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com