'പുഷ്‍പ' വെള്ളിയാഴ്ച ഒടിടിയിൽ? ഔദ്യോ​ഗിക പ്രഖ്യാപനം കാത്ത് ആരാധകർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 01:39 PM  |  

Last Updated: 04th January 2022 01:39 PM  |   A+A-   |  

pushpa_poster

പുഷ്പ പോസ്റ്റർ

 

ല്ലു അർജുൻ നായകനായി എത്തിയ ആക്ഷൻ ഡ്രാമ ചിത്രം 'പുഷ്‍പ' ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഡിസംബർ 17ന് തിയറ്ററിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം 2021ൽ റിലീസ് ചെയ്ത ഇന്ത്യൻ സിനിമ‌ളിൾ ഏറ്റവും മികച്ച കളക്ഷൻ നേടിയെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പുഷ്പ പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 

ഈ മാസം 7ന് പുഷ്പ ഓടിടിയിൽ റിലീസ് ചെയ്യുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അ‌തേസമയം നിർമ്മാതാക്കളോ ആമസോൺ പ്രൈമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് 'പുഷ്പ: ദ റൈസ്' ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഫഹദ് ഫാസിലിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്ന നിലയിലും പുഷ്പ ശ്രദ്ധ നേടിയിരുന്നു.  രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.