പുഷ്പ മറ്റന്നാൾ ആമസോൺ പ്രൈമിൽ എത്തും, ഒടിടി റിലീസ് പ്രഖ്യാപിച്ചു

ജനുവരി 7 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ലഭ്യമാകും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ല്ലു അർജുൻ നായകനായി എത്തിയ പുഷ്പ തിയറ്റർ റിലീസിന് പിന്നാലെെ ആമസോൺ പ്രൈമിൽ. വെള്ളിയാഴ്ച മുതലാണ് ചിത്രം പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കുക. ഇന്ത്യയുള്‍പ്പെടെ 240-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 7 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ലഭ്യമാകും. ആമസോൺ പ്രൈം തന്നെയാണ് റിലീസ് വിവരം ആരാധകരെ അറിയിച്ചത്. 

സുകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രമായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. രണ്ട് ഭാ​ഗങ്ങളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമായ പുഷ്പ; ദി റൈസ് ഡിസംബര്‍ 17 നാണ് തിയറ്ററിലൂടെ റിലീസ് ചെയ്തത്. ചിത്രം 2021ൽ റിലീസ് ചെയ്ത ഇന്ത്യൻ സിനിമ‌ളിൾ ഏറ്റവും മികച്ച കളക്ഷൻ നേടിയെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ആന്ധ്രാപ്രദേശില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന നിബിഢവും വന്യവുമായ ശേഷാചലം കാടുകളിലേക്കാണ് പുഷ്പ: ദി റൈസ്ഭാഗം 1 പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇവിടെ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പ രാജ് എന്ന ലോറി ഡ്രൈവര്‍ രക്തചന്ദന കള്ളക്കടത്തില്‍ പങ്കാളിയാണ്. വേഗതയേറിയ കട്ടുകളും ആക്ഷന് ഇണങ്ങുന്ന ചടുലമായ മേക്കിംഗും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതാണ്. തിയറ്ററിൽ വലിയ മുന്നേറ്റം കാഴ്ചവച്ചതിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. 

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പുതുവര്‍ഷത്തിന് ആവേശകരമായ തുടക്കം നല്‍കുന്നതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് പ്രൈം വീഡിയോയുടെ ഇന്ത്യന്‍ കണ്ടെന്റ് ലൈസന്‍സിംഗ് മേധാവി മനീഷ് മെന്‍ഗാനി പറഞ്ഞു. ''ഞങ്ങളുടെ പ്രാദേശിക ഭാഷാ ഉള്ളടക്കത്തിന്റെ വലിയ ശേഖരത്തിലേക്ക് ആവേശകരമായ ഒരു പുതിയ കൂട്ടിച്ചേര്‍ക്കലാകും ഈ ത്രില്ലര്‍,' അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com