ജുലാൻ ​ഗോസ്വാമിയായി അനുഷ്ക ശർമ, പെൺ ക്രിക്കറ്റിന്റെ കഥ പറഞ്ഞ് ചക്ദ എക്സ്പ്രസ്; ടീസർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 12:07 PM  |  

Last Updated: 06th January 2022 12:08 PM  |   A+A-   |  

FRANUSHKA SHARMA  Chakda Xpress TEASER

വീഡിയോ ദൃശ്യം

 

മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം കാപ്റ്റൻ ജുലാൻ ​ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നത്. അനുഷ്ക ശർമ നായികയാവുന്ന ചിത്രത്തിന് ചക്ദ എക്സ്പ്രസ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പങ്കുവച്ചാണ് അനുഷ്ക സന്തോഷം പങ്കുവച്ചത്. 

മുൻ ഇന്ത്യൻ ക്രിക്കറ്റ് കാപ്റ്റന്റേയും വനിത ക്രിക്കറ്റിന്റേയും കഥ

ആത്മാര്‍പ്പണത്തിന്റെ കഥ പറയുന്നച് സ്‌പെഷ്യല്‍ ഫിലിമാണിത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ ജുല്‍സന്‍ ഗോസ്വാമിയുടെ ജീവിതത്തില്‍ നിന്നുള്ള പ്രേരണയിലാണ് ചക്ദ എക്‌സ്പ്രസ് ഒരുങ്ങേണ്ടത്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ലോകം തുറന്നുകാട്ടുന്നതാകും ചിത്രംം. കായിക രംഗത്തു നില്‍ക്കുക എന്നത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടായിരുന്ന സമയത്താണ് ജുലന്‍ ക്രിക്കറ്ററാവാന്‍ തീരുമാനിക്കുന്നതും രാജ്യത്തിന് അഭിമാനമാകുന്നതും. അവരുടെ ജീവിതത്തെയും ഇന്ത്യന്‍ ക്രിക്കറ്റിനേയും രൂപപ്പെടുത്തിയ സംഭവങ്ങളാണ് ചിത്രം പറയുന്നത്- എന്നു തുടങ്ങുന്ന അടിക്കുറിപ്പിലാണ് അനുഷ്‌ക വിഡിയോ പങ്കുവച്ചത്. 

മൂന്നു വർഷത്തിനു ശേഷം അനുഷ്ക അഭിനയ രം​ഗത്തേക്ക്

ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ തന്നെ നിർമിക്കുന്ന ചിത്രം പ്രോസിത് റോയ് സംവിധാനം ചെയ്യുന്നു. 2018 ല്‍ ഷാരുഖ് ഖാന്‍ നായകനായി എത്തിയ സീറോയ്ക്ക് ശേഷം അനുഷ്‌ക പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. മകള്‍ ജനിച്ചതോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. 2017 ലാണ് അനുഷ്‌കയും ക്രിക്കറ്റ് താരം വിരാട് കൊഹ് ലിയും വിവാഹിതരാവുന്നത്. 2021 ലാണ് ഇവര്‍ക്ക് മകള്‍ ജനിച്ചത്. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നെങ്കിലും പ്രൊഡക്ഷനില്‍ സജീവമായിരുന്നു താരം.