'ഞാൻ പൊലീസ് കസ്റ്റഡിയിൽ എന്നു വാർത്ത, മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?'

2018ൽ പൊലീസിൽ നിന്നും പെറ്റിയടിച്ചെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾക്ക് കാരണമായത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

നിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു. മണിയൻപിള്ള രാജുവിന്റെ മകൻ’ പൊലീസ് കസ്റ്റഡിയിൽ എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. 2018ൽ പൊലീസിൽ നിന്നും പെറ്റിയടിച്ചെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾക്ക് കാരണമായത് എന്നാണ് നിരഞ്ജ് പറയുന്നത്.  

നിരഞ്ജിന്റെ കുറിപ്പ്

'ഞാൻ പൊലീസ് കസ്റ്റഡയിൽ എന്നു പറഞ്ഞു കുറേ പേജുകളിൽ വാർത്ത വരുന്നുണ്ട്. 2018ൽ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തിൽ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയിൽ ഞാൻ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ, മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?- നിരഞ്ജ് ഫേയ്സ്ബുക്കിൽ കുറിച്ചു. 

ഓവർസ്പീഡിൽ യാത്ര ചെയ്തതിന് പെറ്റിയടിച്ച കഥ

നിരഞ്ജിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഇത്തരത്തിൽ വാർത്ത നൽകുന്നവർക്കെതിരെ കേസ് കൊടുക്കണം എന്നാണ് ചിലരുടെ കമന്റ്. ഓവർസ്പീഡിൽ യാത്ര ചെയ്തതിന് പോലീസ് പെറ്റിയടിച്ചിട്ടുണ്ടെന്ന നിരഞ്ജിന്റെ വെളിപ്പെടുത്തലാണ് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ വാർത്തയാക്കിയത്. 2013 ൽ ‘ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തുന്നത്. ബോബി, ഡ്രാമ, സകല കലാശാല, സൂത്രക്കാരൻ, ഫൈനിൽ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com