അന്ന് പാട്ട് സീനിൽ കൂടെ അഭിനയിച്ചു, അഞ്ച് വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി; വിഡിയോ പങ്കുവച്ച് നടൻ വിഷ്ണു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 04:09 PM  |  

Last Updated: 14th January 2022 04:09 PM  |   A+A-   |  

vishnu_unnikrishnan_video

വീഡിയോ ദൃശ്യം

 

‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ഒപ്പം അഭിനയിച്ച അമ്മച്ചിയെ അഞ്ച് വർഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. സോഷ്യൽ മീഡിയയിൽ പങ്കിട്ട വിഡിയോയിലൂടെയാണ് താരം ഇക്കാര്യം ഷെയർ ചെയ്തിരിക്കുന്നത്. വിഷ്ണു അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മരതകത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചായിരുന്നു ഈ കണ്ടുമുട്ടൽ. 

'കട്ടപ്പനയിലെ ഹൃതിക് റോഷനിൽ പാട്ട് സീനിൽ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വർഷത്തിനു ശേഷം മരതകം പാട്ട് സീനിൽ വച്ച് കണ്ടപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് വിഷ്ണു വിഡിയോ പങ്കുവച്ചത്.

നവാ​ഗതനായ സുജിത്ത് ലാൽ സംവിധാനം ചെയ്ത 'രണ്ട്' എന്ന സിനിമയാണ് വിഷ്ണുവിന്റേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. അന്ന രേഷ്മ രാജനാണ് നായിക. സഭാഷ് ചന്ദ്രബോസ്, റെഡ് റിവർ, അനുരാധ ക്രൈം നമ്പർ 59/2019 തുടങ്ങിയവയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.