നോയിഡയിൽ 'പ്രണവ് മോഹൻലാൽ' ലൈറ്റിനെ കണ്ട സന്തോഷത്തിൽ ചാക്കോച്ചൻ; ചിരി നിറച്ച് വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 01:38 PM  |  

Last Updated: 14th January 2022 01:38 PM  |   A+A-   |  

kunchacko_boban pranav mohanlal dupe

വീഡിയോ ദൃശ്യം

 

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഉത്തർപ്രദേശിലെ നോയിഡയിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള രസകരമായ അനുഭവങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഷൂട്ടിങ് സെറ്റിൽ എത്തിയ അപ്രതീക്ഷിത അതിഥിയെ ആരാധകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. പ്രണവ് മോഹൻലാലിന്റെ അപരനെയാണ് നോയിഡയിൽ വച്ച് താരം കണ്ടുമുട്ടിയത്. 

രസകരമായ വിഡിയോയിലൂടെയാണ് താരം പ്രണവ് മോഹൻലാൽ ലൈറ്റിനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്.  ബിപിൻ തൊടുപുഴയാണ് പ്രണവിന്റെ ആ അപരൻ. ‘പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിപിൻ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ. ഷൂട്ടിനിടയിലെ തമാശകൾ.’–വിഡിയോയ്ക്ക് അടിക്കുറിപ്പായി ചാക്കോച്ചൻ കുറിച്ചു. പെട്ടെന്ന് പ്രണവിനെ കണ്ടതുപോലെ വിശേഷങ്ങൾ ചോദിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വിഡിയോയിൽ കാണുന്നത്. രസകരമായ വിഡിയോ ആരാധകർക്കിടയിൽ വൈറലാവുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കുഞ്ചാക്കോ ബോബൻ നോയിഡയിൽ എത്തിയത്. ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമാണിത്. ഷെബിൻ ബെക്കറാണ് ചിത്രം നിർമിക്കുന്നത്. സംവിധാനത്തിനൊപ്പം അറിയിപ്പിന്റെ എഡിറ്റിങ്ങും മഹേഷ് നിർവഹിക്കുന്നുണ്ട്. കൂടാതെ തിരക്കഥയിലും അദ്ദേഹം പങ്കാളിയാവുന്നുണ്ട്.