നടി മൗനി റോയ് വിവാഹിതയാവുന്നു, വരൻ മലയാളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 10:52 AM  |  

Last Updated: 14th January 2022 11:21 AM  |   A+A-   |  

mouni_roy

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാവുന്നു. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ജനുവരി 27ന് ​ഗോവയിൽ വച്ചാണ് വിവാഹം എന്നാണ് റിപ്പോർട്ടുകൾ. ദുബായിൽ ബാങ്കറായ സൂരജുമായി 2019 മുതൽ പ്രണയത്തിലാണ് മൗനി റോയ്. 

വിവാഹം ​ഗോവയിലെ ഫൈവ് സ്റ്റാർ റിസോർട്ടിൽ

ജനുവരി 28ന് സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായുള്ള പാർട്ടി സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെയാണ് സുഹൃത്തുക്കൾക്കായി ​ഗോവയിൽ വച്ച് മൗനി തന്റെ ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചത്. 

ഗോവയിലെ ഫൈവ് സ്റ്റാർ റിസോർട്ടിൽ വച്ചാണ് വിവാഹചടങ്ങുകൾ നടക്കുക. മൗനിയുടെ ഇൻഡസ്ട്രിയിലെ സുഹൃത്തുക്കൾക്ക് ഇതിനോടകം വിവാഹക്ഷണക്കത്ത് ലഭിച്ചുകഴിഞ്ഞു. എന്നാൽ രഹസ്യമായി വയ്ക്കാനാണ് അവരോട് പറഞ്ഞിരിക്കുന്നത്. വിവാഹത്തിനെത്തുമ്പോൾ വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതണമെന്ന് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suraj Nambiar (@nambiar13)

മലയാളികളുടെ നാ​ഗകന്യക

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. നാ​ഗകന്യക എന്ന പേരിൽ ഈ സീരിയൽ മലയാളത്തിലും ശ്രദ്ധേയമായിരുന്നു. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം.