'ഈ ചിത്രങ്ങൾ തമ്മിൽ 13 വർഷത്തിന്റെ ഇടവേള, നിങ്ങൾക്ക് വിശ്വസിക്കാനാവുമോ?'; ആരാധകരെ അമ്പരപ്പിച്ച് സുഹാസിനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 12:23 PM  |  

Last Updated: 14th January 2022 12:23 PM  |   A+A-   |  

suhasini_instagram_post

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

ചിത്രങ്ങൾ തമ്മിൽ 13 വർഷത്തെ ഇടവേളയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാവുമോ? പുതിയ ചിത്രങ്ങളുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ സുഹാസിനി. ഒരേ സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. രണ്ട് ചിത്രങ്ങൾ തമ്മിൽ 13 വർഷത്തിന്റെ ഇടവേളയുണ്ടെന്നും സുഹാസിനി പറയുന്നു. 

ഒരേ സാരിയിൽ 13 വർഷം കഴിഞ്ഞ്

‘നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങൾ ഷൂട്ടിന് വേണ്ടി അതെ സാരി തന്നെ ഉപയോഗിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നൽകുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.’–സുഹാസിനി കുറിച്ചു.

ചെറിയ മാറ്റംപോലുമില്ലെന്ന് ഖുശ്ബു

സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ് സുഹാസിനിയുടെ ചിത്രങ്ങൾ. ഇപ്പോഴും സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. നിങ്ങൾക്ക് ചെറിയൊരു മാറ്റം പോലും വന്നിട്ടില്ല എന്നായിരുന്നു ഖുശ്ബുവിന്റെ കമന്റ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് നിങ്ങൾ തെളിയിച്ചു എന്നായിരുന്നു ഒരു ആരാധിക പറഞ്ഞത്.