'വിവാഹബന്ധം ജയില്‍; സ്‌നേഹത്തെ കൊല്ലാക്കൊല ചെയ്യുന്നു'; രാംഗോപാല്‍ വര്‍മ

വിവാഹത്തിന്റെ അപകടത്തെ കുറിച്ച് യുവാക്കാള്‍ക്ക് മുന്നറിയിപ്പ് നല്ല ട്രെന്റുകളാണ് താരങ്ങളുടെ വിവാഹമോചനങ്ങള്‍.
ധനുഷും ഐശ്വര്യയും
ധനുഷും ഐശ്വര്യയും

ചെന്നൈ:  വിവാഹത്തെ പോലെ സ്‌നേഹത്തെ കൊല്ലുന്ന മറ്റൊന്നുമില്ലന്ന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ജയിലിന് സമാനമായ അവസ്ഥയാണ് വിവാഹം നല്‍കുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നിടത്തോളം കാലം പ്രണയിച്ച് കൊണ്ടിരിക്കുക- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തമിഴ്‌നടന്‍ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെയായിരുന്നു വര്‍മ്മയുടെ ട്വീറ്റ്.

വിവാഹത്തിന്റെ അപകടത്തെ കുറിച്ച് യുവാക്കാള്‍ക്ക് നല്‍കുന്ന നല്ല സന്ദേശങ്ങളാണ് താരങ്ങളുടെ വിവാഹമോചനങ്ങള്‍. സ്‌നേഹത്തെ കൊല്ലാക്കൊല ചെയ്യുന്ന സമ്പ്രദായമാണ് വിവാഹം. പ്രണയം വിവാഹത്തിലേക്ക് കടന്നാല്‍ അത്യന്തം അപകടകരമാണ്. ജയിലിന് സമാനമായ അവസ്ഥയാണ് വിവാഹം നല്‍കുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നിടത്തോളം കാലം പ്രണയിച്ച് കൊണ്ടിരിക്കുക എന്നതാണ് സന്തോഷത്തിന്റെ രഹസ്യമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

വിവാഹത്തില്‍ പ്രണയം കുറഞ്ഞ ദിവസങ്ങള്‍ മാത്രമെ നിലനില്‍ക്കുകയുള്ളു. അതായത് 3 മുതല്‍ 5 ദിവസം വരെ. മിടുക്കരായ ആളുകള്‍ സ്‌നേഹിച്ചുകൊണ്ടോയിരിക്കും വിവാഹം കഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

പരസ്പരമുള്ള തിന്മകളെ പരിക്ഷിക്കുന്നവേദിയാണ് കല്യാണം. പൂര്‍വികരാണ് തിന്മ നിറഞ്ഞ കല്യാണം സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചത്. ഇത് ദു:ഖവും അസംതൃപ്തിയും പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി

ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയയിലൂടെയാണ് വേര്‍ പിരിയല്‍ പ്രഖ്യാപിച്ചത്. സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒന്നിച്ചുജീവിച്ചു. ഈ യാത്രയില്‍ വളര്‍ച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികള്‍ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com