ചിത്രം : ഫേസ്ബുക്ക്
ചിത്രം : ഫേസ്ബുക്ക്

കന്യാസ്ത്രീക്കൊപ്പം, "എത്ര കാലം ഈ യുദ്ധക്കളത്തില്‍ നില്‍ക്കേണ്ടി വന്നാലും ഞങ്ങള്‍ തളരില്ല": ഫ്രാങ്കോ കേസിലെ ഇരയ്ക്ക് കത്തെഴുതി പാര്‍വതി 

ഗീതു മോഹന്‍ദാസ്, ദീദി ദാമോദരന്‍, രഞ്ജിനി ഹരിദാസ്, ജിയോ ബേബി എന്നിവരും ക്യാംപെയിന്റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്.



ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ ഇരയായ കന്യാസ്ത്രീയെ കത്തിലൂടെ പിന്തുണ അറിയിച്ച് നിരവധിപ്പേര്‍ രംഗത്ത്. വിത് ദി നണ്‍സ്, അവള്‍ക്കൊപ്പം തുടങ്ങിയ ഹ്ഷ്ടാഗുകള്‍ക്കൊപ്പം സ്വന്തം കൈപ്പടയില്‍ കുറിച്ച കത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. നടി പാര്‍വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, ദീദി ദാമോദരന്‍, രഞ്ജിനി ഹരിദാസ്, ജിയോ ബേബി എന്നിവരും ക്യാംപെയിന്റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്.

"ആശ്വാസവാക്കുകള്‍ക്കോ വരാനിരിക്കുന്ന നല്ല ദിവസങ്ങളെക്കുറിച്ചുള്ള ഉറപ്പിനോ നികത്താനാവാത്ത ഒരു പൊള്ളിക്കുന്ന ഏകാന്തതയാണ് ഈ ഇരുണ്ട കാലത്ത് നമുക്ക് അനുഭവപ്പെടുക. നമ്മള്‍ അനുഭവിക്കുന്ന അനീതിയും നിരാശയും അപകീര്‍ത്തികരമാംവിധം ഉച്ചത്തിലാകും. അവിടെ സിസ്റ്ററിനരികില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു....", എന്ന് കുറിച്ചാണ് പാര്‍വതി എഴുതിത്തുടങ്ങിയിരിക്കുന്നത്. 

"നിങ്ങള്‍ക്കായി ഇടം പിടിച്ച്, നിങ്ങള്‍ക്കായി പോരാടി, നിങ്ങള്‍ക്കായി ശ്വസിച്ച്, ഈ മുള്ളു നിറഞ്ഞ പാതയിലൂടെ നടക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. നമ്മളെ വിനിയോഗിക്കാന്‍ പറ്റാത്ത ഒന്നായി കണക്കാക്കാന്‍ ശീലിച്ച ഒരു ലോകത്ത് ഇവിടെത്തന്നെ നില്‍ക്കുകയും ശ്വസിക്കുകയും ചെയ്യുക എന്നത് ഒരു വിപ്ലവമാണ്. നിങ്ങള്‍ ഇവിടെ ഞങ്ങളുടെ ഇടയില്‍ സുരക്ഷിതയാണ്.
നിങ്ങളുടെ മഹത്വം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. എത്ര കാലം ഈ യുദ്ധക്കളത്തില്‍ നില്‍ക്കേണ്ടി വന്നാലും ഞങ്ങള്‍ തളരില്ല. നിങ്ങള്‍ ഞങ്ങളുടെ ചിന്തകളില്‍, ഞങ്ങളുടെ ഹൃദയങ്ങളില്‍ ഉണ്ട്. നിങ്ങള്‍ സുരക്ഷിതമാണ്. നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുണ്ട്", പാര്‍വതി കത്തില്‍ എഴുതി. 

"ഫ്രാങ്കന്‍സ്റ്റീന്‍ ഭീകരരാണീ ഫ്രാങ്കോയിസ്റ്റുകള്‍. ആത്മാവുകെട്ട ജന്മങ്ങള്‍. പോരാട്ടത്തിന്റെ പ്രചോദനത്തിന്റെ മൂടുപടമില്ലാത്ത മുഖമായി സിസ്റ്റര്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും", ദീദി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com